വിഴിഞ്ഞത്തുനിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

മത്സ്യബന്ധനത്തിനിടെ ബുധനാഴ്ച വിഴിഞ്ഞം ഭാഗത്ത് നിന്ന് കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. പല്ലുവിള കൊച്ചുപള്ളി പെള്ളികെട്ടിയ പുരയിടത്തില്‍ യേശുദാസന്‍(55), കൊച്ചുപള്ളി പുതിയതുറ പുരയിടത്തില്‍ ആന്റണി(50), പുതിയതുറ കിണറുവിള പുരയിടത്തില്‍ ലൂയിസ് (53), നെടിയവിളാകം പുരയിടത്തില്‍... Read More

മത്സ്യബന്ധനത്തിനിടെ ബുധനാഴ്ച വിഴിഞ്ഞം ഭാഗത്ത് നിന്ന് കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. പല്ലുവിള കൊച്ചുപള്ളി പെള്ളികെട്ടിയ പുരയിടത്തില്‍ യേശുദാസന്‍(55), കൊച്ചുപള്ളി പുതിയതുറ പുരയിടത്തില്‍ ആന്റണി(50), പുതിയതുറ കിണറുവിള പുരയിടത്തില്‍ ലൂയിസ് (53), നെടിയവിളാകം പുരയിടത്തില്‍ ബെന്നി(33) എന്നിവരെയാണ് ഉള്‍ക്കടലില്‍ നിന്ന് കണ്ടെത്തിയത്.

ഇവരുടെ ബോട്ടിന്‍റെ എഞ്ചിന്‍ തകരാറായതിനെ തുടര്‍ന്ന് കടലില്‍ കുടങ്ങിക്കിടക്കുകയായിരുന്നു. മൂന്ന് ദിവസമായി കടലില്‍ ഭക്ഷണം കഴിക്കാതെ ആവശരായ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മറൈന്‍ എന്‍ഫോഴ്സ് മെന്‍റിന്‍റെയും കോസ്റ്റ് ഗാര്‍ഡിന്‍റെയും നേതൃത്വത്തില്‍ തീരത്ത് നിന്ന് 40 നോട്ടിക്കല്‍ മൈല്‍ ഇവര്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു.

അതേസമയം, സംസ്ഥാനത്താകമാനം കനത്ത മഴയെ തുടര്‍ന്ന് കടലാക്രമണം ശക്തമാകുകയും നദികളിലുള്‍പ്പെടെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതും തീരദേശങ്ങളിലെ ജനജീവിതം ദുസഹമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ചവരെ അതിശക്തമായി മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. എല്ലാ ജില്ലകളും ജാഗ്രതപാലിക്കാന്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശിച്ചു.

മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുളളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO