നയന്‍താരയെ മിലിന്ദ് കാത്തിരിക്കുന്നു

മിലിന്ദ് റാവുവിന്‍റെ ആദ്യസംവിധാനചിത്രമാണ് 'അവള്‍.' ഇതില്‍ നായികയാവാന്‍ മിലിന്ദ് പലതവണ നയന്‍സിനെ സമീപിച്ചെങ്കിലും ഒരു അനുകൂല മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. ആകെ ഒരു ആശ്വാസം ഈ പടം നിര്‍മ്മിക്കുന്നത് നയന്‍സിന്‍റെ ഇപ്പോഴത്തെ കാമുകന്‍ വിഗ്നേഷ്... Read More

മിലിന്ദ് റാവുവിന്‍റെ ആദ്യസംവിധാനചിത്രമാണ് ‘അവള്‍.’ ഇതില്‍ നായികയാവാന്‍ മിലിന്ദ് പലതവണ നയന്‍സിനെ സമീപിച്ചെങ്കിലും ഒരു അനുകൂല മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. ആകെ ഒരു ആശ്വാസം ഈ പടം നിര്‍മ്മിക്കുന്നത് നയന്‍സിന്‍റെ ഇപ്പോഴത്തെ കാമുകന്‍ വിഗ്നേഷ് ശിവന്‍ ആണെന്നതാണ്. ഒരുപക്ഷേ ആ പരിചയം മിലിന്ദ് റാവുവിന്‍റെ സ്വപ്നങ്ങളെ സാര്‍ത്ഥകമാക്കിയേക്കാം. നയന്‍സ് ഇന്ന് തമിഴകത്ത് ഏറെ തിരക്കുള്ള നായികയാണ്. അവര്‍ക്ക് പൂര്‍ത്തിയാക്കാന്‍ കുറെ ചിത്രങ്ങള്‍ മുന്നിലുണ്ട്. സര്‍ജുന്‍റെ ‘അയ്റ’, രാജേഷിന്‍റെ ‘മിസ്റ്റര്‍ ലോക്കല്‍’, വിജയ് നായകനാകുന്ന ചിത്രം, നിവിന്‍പോളി ചിത്രമായ ‘ലൗവ് ആക്ഷന്‍ ഡ്രാമ’ എന്നിവയാണത്. ഈ ചിത്രങ്ങളിലെ അഭിനയത്തിരക്കിനൊപ്പം മിലിന്ദിന്‍റെ ചിത്രം സാക്ഷാത്ക്കരിക്കാനുള്ള ശ്രമത്തിലാണ് നയന്‍താര.

Show Less

No comments Yet

SLIDESHOW

LATEST VIDEO