ഹാട്രിക് വിജയം ലക്ഷ്യമിട്ട് നാദിര്‍ഷ

ജഗജില്ലികളായ മൂന്ന് ഷാജിമാര്‍... കേരളത്തിന്‍റെ തെക്കേയറ്റത്ത് തലസ്ഥാനനഗരിയില്‍ വാഴുന്ന ഡ്രൈവര്‍ ഷാജി, മധ്യകേരളത്തില്‍ ജീവിക്കുന്ന ഫ്രീക്കന്‍ ഷാജി, മലബാറിന്‍റെ മണമുള്ള കോഴിക്കോടന്‍ ഗുണ്ടാ ഷാജി. മൂന്ന് ദേശക്കാരും വ്യത്യസ്ത സ്വഭാവക്കാരുമായ ഷാജിമാര്‍. അവരുടെ സംസാരശൈലിയും... Read More

ജഗജില്ലികളായ മൂന്ന് ഷാജിമാര്‍… കേരളത്തിന്‍റെ തെക്കേയറ്റത്ത് തലസ്ഥാനനഗരിയില്‍ വാഴുന്ന ഡ്രൈവര്‍ ഷാജി, മധ്യകേരളത്തില്‍ ജീവിക്കുന്ന ഫ്രീക്കന്‍ ഷാജി, മലബാറിന്‍റെ മണമുള്ള കോഴിക്കോടന്‍ ഗുണ്ടാ ഷാജി. മൂന്ന് ദേശക്കാരും വ്യത്യസ്ത സ്വഭാവക്കാരുമായ ഷാജിമാര്‍. അവരുടെ സംസാരശൈലിയും വ്യത്യസ്തമാണ്. പരസ്പരം ഒരു പരിചയവുമില്ലാത്ത ഇവരെ തമ്മില്‍ കൂട്ടിയിണക്കുന്ന സംഗതി വളഞ്ഞവഴിയിലൂടെ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെന്നുള്ള ഒരേയൊരു കാര്യം മാത്രമാണ്.

 

നാട് കാണാനിറങ്ങിയ എഞ്ചിനീയേഴ്സ് ഫാമിലി തിരുവനന്തപുരത്ത് നിന്ന് ഡ്രൈവര്‍ ഷാജിയുടെ കാറിലാണ് കൊച്ചിയിലെത്തിയത്. ഷാജി ഇതിനുമുമ്പും കൊച്ചിയില്‍ വന്നിട്ടുള്ള ആളായതുകൊണ്ട് അല്‍പ്പസ്വല്‍പ്പം പരിചയങ്ങളൊക്കെയുണ്ട്.

 

കൊച്ചിയുടെ മുത്താണ് ഫ്രീക്കന്‍ ഷാജി. വീട്ടുകാരും അടുത്തപരിചയക്കാരും ഫ്രീക്കനെ ഉഡായിപ്പ് ഷാജി എന്നാണ് വിളിക്കുന്നത്. നാട്ടിലെ അറിയപ്പെടുന്ന ഒരു രാഷ്ട്രീയനേതാവിന്‍റെ അനുജനെന്ന പരിഗണനയില്‍ പലയിടത്തുനിന്നും ഫ്രീക്കന്‍ രക്ഷപ്പെട്ടുപോന്നിട്ടുണ്ട്. ഫ്രീക്കന്‍റെ ഏറ്റവും അടുത്ത ചങ്ങാതിയും ഉഡായിപ്പ് ഇടപാടിലെ പങ്കാളിയുമാണ് കുന്ദീശന്‍. രണ്ടുപേരും കൂടി തീരുമാനിച്ചു ഇറങ്ങി പുറപ്പെട്ടാല്‍ എന്തെങ്കിലുമൊക്കെ നടന്നിരിക്കും. വലിയ പ്രശ്നക്കാരല്ലാത്തതുകൊണ്ട് തടികേടായിട്ടില്ല. കൊച്ചുകൊച്ചു തരികിടകളൊക്കെ കാണിച്ച് എങ്ങനെയെങ്കിലും ജീവിച്ചുപോകണം. അതിനപ്പുറത്ത് വലിയ ആഗ്രഹങ്ങളോ ലക്ഷ്യങ്ങളോ ഇല്ലാത്തവരാണ് ഫ്രീക്കനും കുന്ദീശനും.

 

കോഴിക്കോട്ടെ പേരെടുത്ത ഗുണ്ടകളിലൊരാളാണ് ഷാജി. വെറും ഷാജിയെന്ന് പറഞ്ഞാല്‍ ആളെ പിടികിട്ടിയെന്നുവരില്ല. ഗുണ്ടാഷാജിയെന്ന് തികച്ച് പറയണം. കാഴ്ചയില്‍ ഭയങ്കരനാണെന്ന് തോന്നിപ്പിക്കുന്ന ഗുണ്ടാഷാജി കോഴിക്കോട്ടു നിന്നുകിട്ടിയ നല്ലൊരു ക്വട്ടേഷനുമായിട്ടാണ് കൊച്ചിയില്‍ എത്തിയത്.

 

തെക്കു നിന്നും വടക്കുനിന്നും കൊച്ചിയിലെത്തിയ ഡ്രൈവര്‍ ഷാജിയും ഗുണ്ടാഷാജിയും പിന്നെ കൊച്ചിയില്‍ ജനിച്ചുവളര്‍ന്ന കൊച്ചിയുടെ സ്വന്തം ഫ്രീക്കന്‍ ഷാജിയും. എല്ലാ തരികിടകളും വന്നടിയുന്ന കൊച്ചിയില്‍ ഒരേ പേരുകാരായ ഒരേ റൂട്ടിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ഈ മൂന്നുപേരും ഒരിടത്ത് എത്തിച്ചേരുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളും കണ്‍ഫ്യൂഷനുമാണ് സിനിമയില്‍ പ്രതിപാദിക്കുന്നത്. സിനിമയില്‍ മൂന്ന് ഷാജിമാര്‍ക്കും തുല്യപങ്കാളിത്തമാണുള്ളത്.

 

 

മിമിക്രിവേദികളില്‍ പയറ്റിത്തെളിഞ്ഞ നാദിര്‍ഷ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് മേരാനാം ഷാജി. നാദിര്‍ഷയുടെ കഴിഞ്ഞ രണ്ട് സിനിമകളും സൂപ്പര്‍ഹിറ്റ് വിജയം നേടിയിരുന്നു. അതുകൊണ്ടുതന്നെ ഈ സിനിമയും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ സിനിമകളുടെ തുടര്‍ച്ചയായി നാദിര്‍ഷ ഒരുക്കുന്ന ഫണ്‍ത്രില്ലര്‍ മൂവിയായ മേരാനാം ഷാജിയില്‍ ബിജുമേനോന്‍, ആസിഫ് അലി, ബൈജു സന്തോഷ് എന്നിവരാണ് മൂന്നംഗ ഷാജിമാരുടെ സംഘത്തിലുള്ളത്.

 

ശ്രീനിവാസന്‍, ഗണേഷ്കുമാര്‍, സൗബിന്‍ ഷാഹിര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ടിനിടോം, സാദ്ദിഖ്, ജാഫര്‍ ഇടുക്കി, സുരേഷ്കുമാര്‍, ഷഫീക്ക് റഹ്മാന്‍, ഹരിശ്രീ മാര്‍ട്ടിന്‍, അരുണ്‍ പുനലൂര്‍, ഭീമന്‍രഘു, ജോമോന്‍ കെ. ജോണ്‍, ഹരീഷ് കണാരന്‍, കലാഭവന്‍ നവാസ്, ഏലൂര്‍ ജോര്‍ജ്ജ്, രമേശ് കുറുമശ്ശേരി, നിര്‍മ്മല്‍ പാലാഴി, സലിം മുളവുകാട്, നിഖിലവിമല്‍, മൈഥിലി, സുരഭി, രഞ്ജിനി ഹരിദാസ്, സാവിത്രി ശശിധരന്‍, ആതിര.എസ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

 

യൂണിവേഴ്സല്‍ സിനിമാസിന്‍റെ ബാനറില്‍ ബി. രാകേഷ് നിര്‍മ്മിക്കുന്ന മേരാനാം ഷാജിയുടെ ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളി നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് ജോണ്‍കുട്ടി, കലാസംവിധാനം ത്യാഗു, പ്രൊഡ. കണ്‍ട്രോളര്‍ ബാദുഷ, മേക്കപ്പ് പി.വി. ശങ്കര്‍, സംഗീതം എമില്‍ മുഹമ്മദ്, പ്രൊഡ: എക്സിക്യുട്ടീവ് ഷഫീര്‍സേട്ട്.

 

 

നാദിര്‍ഷയ്ക്കുവേണ്ടി മേരാനാം ഷാജിയുടെ തിരക്കഥ എഴുതിയിരിക്കുന്നത് ദിലീപ് പൊന്നനാണ്. കോമഡി പ്രോഗ്രാമുകളൊരുക്കി മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ദിലീപ് പൊന്നന്‍ സിനിമയ്ക്കുവേണ്ടി എഴുതിയ ആദ്യതിരക്കഥയാണ് മേരാം നാം ഷാജി.

അഞ്ജു അഷ്റഫ്
Show Less

No comments Yet

SLIDESHOW

LATEST VIDEO