മെന്റലിസ്റ്റ് ആദിയോടൊപ്പം മോഹൻലാല്‍

പ്രശസ്ത മെൻ്റലിസ്റ്റ് ആദിയും നടൻ മോഹൻലാലും ഒന്നിക്കുന്നു. ഇരുവരും ചേർന്ന് ഒരു തീയറ്റർ പ്രൊജക്ട് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം തൻ്റെ ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ പങ്കു വെച്ചിട്ടുണ്ട്.  ‘കോണ്‍വെര്‍സേഷന്‍ വിത്ത് ഫയര്‍ ഫ്ളൈസ്’ എന്ന്... Read More

പ്രശസ്ത മെൻ്റലിസ്റ്റ് ആദിയും നടൻ മോഹൻലാലും ഒന്നിക്കുന്നു. ഇരുവരും ചേർന്ന് ഒരു തീയറ്റർ പ്രൊജക്ട് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം തൻ്റെ ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ പങ്കു വെച്ചിട്ടുണ്ട്.  ‘കോണ്‍വെര്‍സേഷന്‍ വിത്ത് ഫയര്‍ ഫ്ളൈസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ തീയറ്റർ പ്രൊജക്ടിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മോഹൻലാൽ പങ്കു വെച്ച ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതൊരു ഫാൻ്റസി പ്രൊജക്ടാവുമെന്ന സൂചനയാണ് നൽകുന്നത്. 

 

 

അതേസമയം, ബറോസ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം നടത്താനുള്ള തയ്യാറെടുപ്പുകളിലാണ് മോഹന്‍ലാല്‍.  ജയസൂര്യ മുഖ്യകഥാപാത്രമായ പ്രേതം എന്ന സിനിമയിലെ മെൻ്റലിസം ബുദ്ധിക്കു പിന്നിൽ പ്രവർത്തിച്ചയാളാണ് ആദി. ഇന്ത്യയിലും വിദേശത്തുമായി ഒട്ടനവധി മെൻ്റലിസ്റ്റ് ഷോകളും ആദി നടത്തിയിട്ടുണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO