നെല്ലിക്കുത്ത് ഹനീഫയ്ക്ക് മാധ്യമ പുരസ്കാരം.

  'കേരളശബ്ദം' പ്രസിദ്ധീകരിച്ച 'പെരുകുന്ന പോക്സോ കേസ്സുകള്‍' എന്ന വാര്‍ത്താ പരമ്പരയാണ് വൈക്കം മുഹമ്മദ് ബഷീര്‍ പഠനകേന്ദ്രം അവാര്‍ഡിന് അര്‍ഹമായത്.   വൈക്കം മുഹമ്മദ് ബഷീര്‍ മലയാള പഠനകേന്ദ്രം കൊച്ചി ഏര്‍പ്പെടുത്തിയ 2019-ലെ വൈക്കം... Read More

 

‘കേരളശബ്ദം’ പ്രസിദ്ധീകരിച്ച ‘പെരുകുന്ന പോക്സോ കേസ്സുകള്‍’
എന്ന വാര്‍ത്താ പരമ്പരയാണ് വൈക്കം മുഹമ്മദ് ബഷീര്‍ പഠനകേന്ദ്രം അവാര്‍ഡിന് അര്‍ഹമായത്.

 

വൈക്കം മുഹമ്മദ് ബഷീര്‍ മലയാള പഠനകേന്ദ്രം കൊച്ചി ഏര്‍പ്പെടുത്തിയ 2019-ലെ വൈക്കം മുഹമ്മദ് ബഷീര്‍ സാഹിത്യ പുരസ്കാരങ്ങള്‍ എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണ ചടങ്ങില്‍ വിതരണം ചെയ്തു. കാലടി ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല പ്രോ.വൈസ് ചാന്‍സലര്‍ ഡോ. കെ.എസ് രവികുമാര്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. നോവല്‍ വിഭാഗത്തില്‍ വി.എം ദേവദാസിന്‍റെ ‘ചെപ്പും പന്തും’ എന്ന കൃതിയും, കവിതയില്‍ അസീസ് താന്നിമൂടിന്‍റെ ‘കാണാതായ വാക്കുകളും’, ചെറുകഥാ വിഭാഗത്തില്‍ പി.എഫ് മാത്യൂസിന്‍റെ ‘പതിമൂന്ന് കടല്‍കാക്കകളുടെ ഉപമ’ എന്ന കഥയും, പഠന ലേഖനത്തില്‍ ജി മധുസൂദനന്‍ രചിച്ച ‘നഷ്ടമാകുന്ന നമ്മുടെ ഭൂമി’യും, വാര്‍ത്താ വിഭാഗത്തില്‍ ‘കേരളശബ്ദം’ ഏഴ് ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച നെല്ലിക്കുത്ത് ഹനീഫയുടെ ‘പെരുകുന്ന പോക്സോ കേസ്സുകള്‍’ എന്ന വാര്‍ത്താ പരമ്പരയും അര്‍ഹമായി. ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. നോവലിസ്റ്റ് സി.രാധാകൃഷ്ണന്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. സി.വി മോഹന്‍ബോസ്, മുഹമ്മദ് റഹ്മത്തുള്ള, ബഷീര്‍ പഠനകേന്ദ്രം ജനറല്‍ സെക്രട്ടറി ഡോ.വനജ, കെ.എം നാസര്‍ എന്നിവരും, പുരസ്കാര ജേതാക്കളും ചടങ്ങില്‍ സംസാരിച്ചു. ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍, പ്രൊഫ. എം.കെ സാനു, ഡോ.വനജ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
പിഞ്ചുകുട്ടികളുടെ നേര്‍ക്കുള്ള ലൈംഗികാതിക്രമങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. കുട്ടികളുടെ നേര്‍ക്ക് വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് കൃത്യമായ ഒരു പഠന റിപ്പോര്‍ട്ടാണ് ‘കേരളശബ്ദം’ വായനക്കാരിലേക്കെത്തിച്ചത്. ഓഫീസുകളിലിരുന്ന് അതിശയോക്തി കലര്‍ന്ന വാര്‍ത്തകള്‍ പടച്ച്വിടുന്ന രീതിക്കപ്പുറം, വസ്തുതകളിലേക്ക് സധൈര്യം ഇറങ്ങിച്ചെന്ന് വാര്‍ത്ത ശേഖരിക്കുന്നതിലും, അത് വായനക്കാരിലേക്കെത്തിക്കുന്നതിലും ലേഖകന്‍ വിജയിച്ചിട്ടുണ്ടെന്ന് വിലയിരുത്തപ്പെട്ടു. അതോടൊപ്പം കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയാകുന്ന സാമൂഹിക സാഹചര്യങ്ങളും പരമ്പരയില്‍ വരച്ച് കാട്ടിയിട്ടുണ്ട്.സമൂഹത്തിലുള്ള പുഴുക്കുത്തുകളെക്കുറിച്ചും, കൃത്യനിര്‍വ്വഹണത്തില്‍ അലംഭാവം പുലര്‍ത്തുന്ന ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ടിനെക്കുറിച്ചുമൊക്കെ ‘പെരുകുന്ന പോക്സോ കേസ്സുകള്‍’ എന്ന പരമ്പരയിലൂടെ വളച്ചുകെട്ടില്ലാതെയാണ് ലേഖകന്‍ പറഞ്ഞിട്ടുള്ളത്. നിര്‍ഭാഗ്യവശാല്‍ ഈ ദുരവസ്ഥയെക്കുറിച്ച് നമുക്കിടയില്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നില്ല. ഇതാണ് തന്‍റെ വാര്‍ത്തയിലൂടെ ലേഖകന്‍ നല്‍കുന്ന സൂചനയെന്നും, ഇത്തരത്തിലുള്ള മാധ്യമ പ്രവര്‍ത്തനമാണ് കാലഘട്ടത്തിന്‍റെ ആവശ്യമെന്നും ബഷീര്‍ പഠനകേന്ദ്രം ജനറല്‍. സെക്രട്ടറിയും, ജൂറി അംഗവുമായ ഡോ.വനജ സ്വാഗത പ്രസംഗത്തില്‍ വ്യക്തമാക്കി.

Show Less

No comments Yet

SLIDESHOW

LATEST VIDEO