‘പ്രേമ’ത്തിലെ താരങ്ങില്‍ വീണ്ടും ഒന്നിക്കുന്ന ‘മറിയം വന്ന് വിളിക്കൂതിയി’ലെ ഗാനം

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജെനിത് കാച്ചപ്പിള്ളി എഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'മറിയം വന്ന് വിളക്കൂതി'യിലെ ഗാനം പുറത്തിറങ്ങി. ഒറ്റ രാത്രിയിലെ തുടര്‍ച്ചയായ 3 മണിക്കൂറിന്‍റെ കഥ പറയുന്ന ഒരു കോമഡി ത്രില്ലര്‍ ചിത്രമാണിത്. നാല്... Read More

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജെനിത് കാച്ചപ്പിള്ളി എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘മറിയം വന്ന് വിളക്കൂതി’യിലെ ഗാനം പുറത്തിറങ്ങി. ഒറ്റ രാത്രിയിലെ തുടര്‍ച്ചയായ 3 മണിക്കൂറിന്‍റെ കഥ പറയുന്ന ഒരു കോമഡി ത്രില്ലര്‍ ചിത്രമാണിത്. നാല് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സിജു വിൽ‌സൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ നടി സേതുലക്ഷ്മിയാണ് നായികയായി എത്തുന്നത്. എ ആര്‍ കെ മീഡിയ, രാഗം മൂവീസ് എന്നിവയുടെ ബാനറില്‍ രാജെഷ് അഗസ്റ്റിന്‍ ആണ് നിര്‍മിക്കുന്നത്. അല്‍താഫ് സലിം, ബൈജു, ബേസില്‍ ജോസഫ്, എം.എ ഷിയാസ്, ബിനു അടിമാലി, നടനും, തിരക്കഥാ കൃത്തും സംവിധായകനുമായ സിദ്ധാര്‍ഥ് ശിവ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ജനുവരി 31ന് തിയേറ്ററുകളിലെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO