മനു എസ് പിള്ളയുടെ ‘ഐവറി ത്രോൺ’ ബാഹുബലിയുടെ നിര്‍മ്മാതാക്കള്‍ സിനിമയാക്കുന്നു

യുവ എഴുത്തുകാരൻ മനു എസ് പിള്ള രചിച്ച ദ് ഐവറി ത്രോൺ: ക്രോണിക്കിൾസ് ഓഫ് ദ് ഹൗസ് ഓഫ് ട്രാവൻകൂർ സിനിമയാകുന്നു. തിരുവിതാംകൂറിന്‍റെ അവസാനത്തെ മഹാറാണി സേതുലക്ഷ്മി ഭായിയുടെ ജീവിതകഥയാണ് ദൃശ്യാവിഷ്കാരമായെത്തുന്നത്.    ... Read More

യുവ എഴുത്തുകാരൻ മനു എസ് പിള്ള രചിച്ച ദ് ഐവറി ത്രോൺ: ക്രോണിക്കിൾസ് ഓഫ് ദ് ഹൗസ് ഓഫ് ട്രാവൻകൂർ സിനിമയാകുന്നു. തിരുവിതാംകൂറിന്‍റെ അവസാനത്തെ മഹാറാണി സേതുലക്ഷ്മി ഭായിയുടെ ജീവിതകഥയാണ് ദൃശ്യാവിഷ്കാരമായെത്തുന്നത്.

 

 

 

എസ്.എസ്. രാജമൗലി ഒരുക്കിയ ബാഹുബലിയുടെ നിര്‍മ്മാതാക്കളാണ് ഐവറി ത്രോണ്‍ സിനിമയാക്കുന്നത്.  സിനിമ അല്ലെങ്കിൽ വെബ്സീരിസായി പുസ്തകം പുനരാവിഷ്കരിക്കും. റാണി സേതുലക്ഷ്മി ഭായിയുടെ ജീവിതത്തിലൂടെ തിരുവിതാംകൂറിന്‍റെ 300 വർഷത്തെ ചരിത്രമാണ് പുസ്തകം പങ്കുവയ്ക്കുന്നത്. തിരുവിതാംകൂറിന്‍റെ ചരിത്രം എന്നതിനേക്കാളുപരി ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ഒരു നാട്ടുരാജ്യം എങ്ങനെയായിരുന്നു എന്നും പുസ്തകം പങ്കുവയ്ക്കുന്നു.  2015ലാണ് പുസ്തകം പുറത്തിറങ്ങിയത്. 

Show Less

No comments Yet

SLIDESHOW

LATEST VIDEO