ചിരഞ്ജീവിക്ക് ശബ്ദം നല്‍കിയത് മനോജ്കുമാര്‍

സെയ്റ നരസിംഹറെഡ്ഡിയായി അഭിനയിക്കുന്ന ചിരഞ്ജീവിക്ക് ശബ്ദം നല്‍കിയിരിക്കുന്നത് ചലച്ചിത്രനടനും മിമിക്രി കലാകാരനുമായ മനോജ് കുമാറാണ്. എറണാകുളത്ത് ലാല്‍ മീഡിയയില്‍ ഏഴ് ദിവസം കൊണ്ടാണ് ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതെന്ന് മനോജ് പറഞ്ഞു.ഭയങ്കര സെക്യൂരിറ്റി സംവിധാനത്തിലാണ് ഡബ്ബിംഗ് വര്‍ക്കുകള്‍... Read More

സെയ്റ നരസിംഹറെഡ്ഡിയായി അഭിനയിക്കുന്ന ചിരഞ്ജീവിക്ക് ശബ്ദം നല്‍കിയിരിക്കുന്നത് ചലച്ചിത്രനടനും മിമിക്രി കലാകാരനുമായ മനോജ് കുമാറാണ്. എറണാകുളത്ത് ലാല്‍ മീഡിയയില്‍ ഏഴ് ദിവസം കൊണ്ടാണ് ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതെന്ന് മനോജ് പറഞ്ഞു.ഭയങ്കര സെക്യൂരിറ്റി സംവിധാനത്തിലാണ് ഡബ്ബിംഗ് വര്‍ക്കുകള്‍ ചെയ്തത്. പടം കളര്‍ഫുള്ളാണെങ്കിലും ഞാന്‍ ഡബ്ബ് ചെയ്തത് ബ്ലാക്ക് ആന്‍റ് വൈറ്റിലാണ്. ഡബ്ബ് ചെയ്യുന്ന അത്രയും ഭാഗം അപ്പോള്‍തന്നെ ഇവിടെനിന്നു അയച്ചുകൊടുത്തു. അവര് അവിടെ കണ്ട് ബോദ്ധ്യപ്പെട്ട ശേഷമാണ് അടുത്തസംഭവം ചെയ്യുന്നത്. മറ്റ് ഭാഷയില്‍നിന്ന് മലയാളത്തില്‍ അഭിനയിച്ചിട്ടുള്ള പല നടന്മാര്‍ക്കും ശബ്ദം നല്‍കിയിട്ടുണ്ടെങ്കിലും ഇതൊരു വലിയ അനുഭവമാണെന്നു മനോജ് പറയുന്നു.

 

 

ഇതൊക്കെയാണെങ്കിലും മലയാളത്തില്‍ തനിക്ക് ശബ്ദം നല്‍കിയിരിക്കുന്നത് മനോജാണെന്ന് ചിരഞ്ജീവിക്കറിയില്ല. അദ്ദേഹം കൊച്ചിയില്‍ വന്ന വിവരം മനോജ് അറിഞ്ഞില്ല. അതുകൊണ്ട് കാണാനും പറ്റിയില്ല. ചിരഞ്ജീവിയെ നേരിട്ടുകാണാന്‍ കഴിയാത്തതിലുള്ള വിഷമം മനോജ് മറച്ചുവെയ്ക്കുന്നില്ല. തെലുങ്ക് കൂടാതെ നാല് ഭാഷകളിലേക്ക് സിനിമ ഡബ്ബ് ചെയ്തിട്ടുണ്ട്. അതില്‍ ഏറ്റവും നല്ല പെര്‍ഫെക്ഷന്‍ മലയാളത്തിനാണെന്നും അഭിപ്രായമുണ്ട്.

അഷ്റഫ്

Show Less

No comments Yet

SLIDESHOW

LATEST VIDEO