നയന്‍താരയുടെ മകളായി മനസ്വി വീണ്ടും

ബാലതാരമായ മനസ്വി ആദ്യം നയന്‍താരയുടെ മകളായി അഭിനയിച്ചത് 'ഇമൈക്ക നൊടികള്‍' എന്ന ചിത്രത്തിലാണ്. വീണ്ടും മനസ്വി നയന്‍താരയുടെ മകളായി രജനികാന്ത് ചിത്രമായ 'ഡര്‍ബാറി'ല്‍ അഭിനയിക്കുന്നു. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്യുന്ന... Read More

ബാലതാരമായ മനസ്വി ആദ്യം നയന്‍താരയുടെ മകളായി അഭിനയിച്ചത് ‘ഇമൈക്ക നൊടികള്‍’ എന്ന ചിത്രത്തിലാണ്. വീണ്ടും മനസ്വി നയന്‍താരയുടെ മകളായി രജനികാന്ത് ചിത്രമായ ‘ഡര്‍ബാറി’ല്‍ അഭിനയിക്കുന്നു. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്യുന്ന രജനിയുടെ 167-ാമത് ചിത്രമാണ് ഡര്‍ബാര്‍. ഇപ്പോള്‍ ജയ്പ്പൂരില്‍ ചിത്രീകരണം നടക്കുന്ന ഡര്‍ബാറില്‍ രജനിയേയും നയന്‍താരയേയും കൂടാതെ പ്രദീപ് കബ്ര, പ്രാത്ഥിക് ബബ്ബര്‍, ദലിപ് താഹില്‍, ജതിന്‍ശര്‍ണ, നിവേതതോമസ്, ജോഗിബാബു എന്നിവരും അഭിനയിക്കുന്നു. 25 വര്‍ഷത്തിനുശേഷം രജനികാന്ത് പോലീസ് ഓഫീസ്സറായി അഭിനയിക്കുന്ന ഈ ചിത്രം 2020 ജനുവരി 9 ന് റിലീസ് ചെയ്യും.

Show Less

No comments Yet

SLIDESHOW

LATEST VIDEO