ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ പ്രതിക്ക് 3 ജീവപര്യന്തവും 26 വര്‍ഷം തടവും ശിക്ഷ

അഞ്ചലിനടുത്ത് ഏരൂര്‍ സ്വദേശിനിയായ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് മൂന്നു ജീവപര്യന്തവും 26 വര്‍ഷം കഠിന തടവും ശിക്ഷ. ശിക്ഷ വെവ്വേറെ അനുഭവിക്കണം. ഇതു കൂടാതെ 3,20,000 രൂപ പിഴയും അടയ്ക്കണം. ഇന്ത്യന്‍... Read More

അഞ്ചലിനടുത്ത് ഏരൂര്‍ സ്വദേശിനിയായ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് മൂന്നു ജീവപര്യന്തവും 26 വര്‍ഷം കഠിന തടവും ശിക്ഷ. ശിക്ഷ വെവ്വേറെ അനുഭവിക്കണം. ഇതു കൂടാതെ 3,20,000 രൂപ പിഴയും അടയ്ക്കണം.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302 (കൊലപാതകം), 376 (ബലാത്സംഗം), 377 സി. (പ്രകൃതിവിരുദ്ധ പീഡനം), 366 (തട്ടിക്കൊണ്ടുപോകല്‍), 297 (മൃതദേഹത്തോട് അനാദരവ് കാണിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരവും പോക്‌സോ നിയമത്തിലെ മൂന്നുമുതല്‍ ആറുവരെ വകുപ്പുകള്‍ അനുസരിച്ചും ഉള്ള ശിക്ഷയാണ് വിധിച്ചത്.

കുട്ടിയുടെ ബന്ധു കൂടിയായ വടക്കേചെറുകര രാജേഷ് ഭവനില്‍ രാജേഷാ(25)ണ് കേസിലെ പ്രതി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി (പോക്‌സോ കോടതി) യുടേതാണ് വിധി. പ്രതിയുടെ പ്രായം പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കുന്നതെന്ന് കോടതി അറിയിച്ചു.

2017 സെപ്റ്റംബര്‍ 27-നാണ് കേസിന് ആസ്പദമായ സംഭവം. രാവിലെ അമ്മൂമ്മയോടൊപ്പം ഏരൂര്‍ ഗവ. എല്‍.പി.സ്‌കൂളിലേക്ക് പുറപ്പെട്ട കുട്ടിയെ, താന്‍ സ്‌കൂളില്‍ വിടാമെന്നുപറഞ്ഞ് പ്രതി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. മറ്റൊരു വഴിയിലൂടെ കുട്ടിയെ ഏരൂര്‍ ജങ്ഷനിലെത്തിച്ചു. അവിടെനിന്ന് ബസില്‍ ചന്ദനക്കാവിലും പിന്നീട് വടക്കേചെറുകര റിസര്‍വ് വനത്തിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയെന്നാണ് കേസ്. 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO