ഇച്ചാക്കയുടെ സക്കരിയ

ഇംഗ്ലീഷ് അക്ഷരമാലയില്‍ ഏറ്റവും ഇളയവനാണ് 'Z'. ഒരു കുടുംബത്തിലുള്ളവരാണെങ്കില്‍ ഇളയവരോട് ഇത്തിരി വാത്സല്യം കൂടുതലായിരിക്കും. കാരണം മറ്റൊന്നുമല്ല, ഈ അക്ഷരത്തില്‍ പേരു തുടങ്ങുന്നവര്‍ വളരെ വളരെ ചുരുക്കമായിരിക്കും.   മലയാള സിനിമയിലുള്ളവരില്‍ രണ്ടോ മൂന്നോ... Read More

ഇംഗ്ലീഷ് അക്ഷരമാലയില്‍ ഏറ്റവും ഇളയവനാണ് ‘Z’. ഒരു കുടുംബത്തിലുള്ളവരാണെങ്കില്‍ ഇളയവരോട് ഇത്തിരി വാത്സല്യം കൂടുതലായിരിക്കും. കാരണം മറ്റൊന്നുമല്ല, ഈ അക്ഷരത്തില്‍ പേരു തുടങ്ങുന്നവര്‍ വളരെ വളരെ ചുരുക്കമായിരിക്കും.

 

മലയാള സിനിമയിലുള്ളവരില്‍ രണ്ടോ മൂന്നോ പേര്‍ മാത്രമെ ‘Z’ അക്ഷരക്കാറുള്ളു. ഒന്ന് സക്കരിയയാണ്. മമ്മൂട്ടിയുടെ ഇളയ സഹോദരന്‍. മറ്റൊരാള്‍ സീനത്താണ്. ഇനിയും ഒരാളുള്ളത് ഭരതന്‍റെ ‘ചാമരം’ എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ സറീനവഹാബാണ്.

 

മമ്മൂട്ടിയുടെ ഇളയ അനുജനായ സക്കരിയയ്ക്ക് മമ്മൂട്ടിയെപ്പോലെ വലിയ സിനിമാമോഹങ്ങളൊന്നും ഉണ്ടായിരുന്നില്ല. ജയരാജ് സംവിധാനം ചെയ്ത ‘ഫോര്‍ ദി പീപ്പിള്‍’ എന്ന സിനിമയില്‍ ബാബു എന്നുപേരുള്ളഒരു ഗുണ്ടയായി അഭിനയിച്ചു. ആ കഥാപാത്രം ശ്രദ്ധേയമായിരുന്നു. അതിനുശേഷം ജയരാജിന്‍റെ തന്നെ ബൈ ദി പീപ്പിള്‍, മകള്‍ക്ക് തുടങ്ങിയ സിനിമകളിലും ഭരത്ചന്ദ്രന്‍ ഐ.പി.എസ്സിലുമൊക്കെ അഭിനയിച്ചിരുന്നു.

 

 

പേരിന്‍റെ കാര്യം പരാമര്‍ശിക്കപ്പെടവേ സക്കരിയ പറഞ്ഞു. എന്‍റെ കുടുംബത്തില്‍  വാപ്പ ഞങ്ങള്‍ക്ക് മൂന്നുപേര്‍ക്കും പേരിട്ടിരിക്കുന്നത് ഓരോ നബിമാരുടെ പേരാണ്. മുഹമ്മദും ഇബ്രാഹിമും സക്കരിയയും നബിമാരുടെ പേരുകളാണ്. ജ്യേഷ്ഠന്മാര്‍ രണ്ടുപേരും മുഹമ്മദുകുട്ടിയും ഇബ്രാഹിംകുട്ടിയുമായപ്പോഴും ഇളവനായ ഞാന്‍ മാത്രം സക്കരിയ എന്ന പേരില്‍തന്നെ നിന്നു. മമ്മുക്കയെ ഇച്ചാക്കയെന്നും ഇബ്രാഹിംകുട്ടിയെ കുഞ്ഞിക്കയെന്നും ഓരോ വിളിപ്പേരുകളുണ്ട്. അത് മൂത്തവര്‍ക്ക് ഇളയവര്‍ നല്‍കിയ വിളിപ്പേരുകളാണ്. സാധാരണ ഏറ്റവും ഇളയവര്‍ക്കാണ് ഓമനപ്പേരുകള്‍ വീഴാറുള്ളതെങ്കിലും എന്തുകൊണ്ടോ എനിക്കങ്ങനെയൊരു വാത്സ്യപ്പേരൊന്നും ഉണ്ടായില്ല.

 

പഴയകാലമല്ലെ, അന്ന് ഞങ്ങളുടെ വാപ്പ നബിമാരുടെ പേരുകള്‍ കണ്ടെത്തി ഞങ്ങള്‍ക്കിട്ടു. ഇന്നത്തെക്കാലത്തല്ലെ പരിഷ്കൃതമായ പേരുകളിട്ടുതുടങ്ങിയത്.

 

പിന്നെ ആളുകള്‍ പലരും എന്‍റെ കൃത്യമായ പേരറിയാതെയാണ് വിളി. അതായത് സഖറിയ എന്നും സക്കറിയ എന്നുമാണ്. എന്നാല്‍ ഇതുരണ്ടുമല്ലാതെ ‘സക്കരിയ’യാണ് എന്‍റെ യഥാര്‍ത്ഥ നാമം. അതുപക്ഷേ, കൃത്യമായി തിരിച്ചറിയാന്‍ ആളുകള്‍ക്കും ബുദ്ധിമുട്ടാണ്, അവര്‍ക്കറിയുകയുമില്ല. ക്രിസ്ത്യന്‍ സമുദായക്കാര്‍ക്കിടയിലാണ് സക്കറിയ (sakkaria) എന്ന പേരുള്ളത്. അത് ‘s’ എന്ന അക്ഷരത്തില്‍ തുടങ്ങുന്നു. സക്കരിയ ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ ‘Z’ ആണ് ആദ്യാക്ഷരമായി വരുന്നത്. എന്‍റെ സ്ക്കൂളിലെ പേരും നാട്ടിലെ പേരും വീട്ടിലെ പേരും സിനിമയിലെ പേരും എല്ലാം സക്കരിയ തന്നെ.

Show Less

No comments Yet

SLIDESHOW

LATEST VIDEO