മമ്മൂട്ടി-അജയ് വാസുദേവ് ചിത്രം ‘ഷൈലോക്ക്’ ചിത്രത്തിൽ തമിഴ് നടൻ രാജ്കിരണും

മമ്മൂട്ടിയും അജയ് വാസുദേവ് ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രത്തിന്റെ പൂജ നടന്നു.ഷൈലോക്ക് എന്നാണ് ചിത്രത്തിന്റെ പേര്. തമിഴ് സിനിമയിലെ പ്രമുഖ താരമായ രാജ്കിരണും ചിത്രത്തിൽ വേഷമിടുന്നുണ്ട്.മീനയാണ് ചിത്രത്തിലെ നായിക.ചിത്രത്തിന്റെ പൂജ ഇപ്പോൾ കൊച്ചി ima ഹാളിൽ... Read More

മമ്മൂട്ടിയും അജയ് വാസുദേവ് ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രത്തിന്റെ പൂജ നടന്നു.ഷൈലോക്ക് എന്നാണ് ചിത്രത്തിന്റെ പേര്. തമിഴ് സിനിമയിലെ പ്രമുഖ താരമായ രാജ്കിരണും ചിത്രത്തിൽ വേഷമിടുന്നുണ്ട്.മീനയാണ് ചിത്രത്തിലെ നായിക.ചിത്രത്തിന്റെ പൂജ ഇപ്പോൾ കൊച്ചി ima ഹാളിൽ നടന്നു.ഗോപി സുന്ദറാണ് സംഗീതം.രണദീവ് ആണ് ഛായാഗ്രഹണം. രാജാധിരാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ഇത് . ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരാണ് തിരക്കഥയൊരുക്കുന്നത്. മീന, ജോഷി, അരുണ്‍ ഗോപി, ലാലു അലക്‌സ്, ജോബി ജോര്‍ജ്, ആന്റണി പെരുമ്പാവൂർ , ലിബര്‍ട്ടി ബഷീര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO