ഒരുപാട് വലിയ കാര്യങ്ങള്‍ ചെയ്യുന്ന ചെറിയ മനുഷ്യനാണ് ഇന്ദ്രന്‍സ് -മമ്മൂട്ടി

2017 ലെ മികച്ച നടന്‍ ഇന്ദ്രന്‍സിനെയും മികച്ച സംവിധായകന്‍ ലിജോ പെല്ലിശ്ശേരിയെയും ആട് 2ന്‍റെ വിജയാഘോഷ വേദിയില്‍ ആദരിച്ചു. കോസ്റ്റ്യൂമറായും നടനായും മുപ്പത്തിയാറ് വര്‍ഷത്തെ സിനിമാജീവിത അനുഭവങ്ങള്‍ കൂട്ടിനുള്ള ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന... Read More

2017 ലെ മികച്ച നടന്‍ ഇന്ദ്രന്‍സിനെയും മികച്ച സംവിധായകന്‍ ലിജോ പെല്ലിശ്ശേരിയെയും ആട് 2ന്‍റെ വിജയാഘോഷ വേദിയില്‍ ആദരിച്ചു. കോസ്റ്റ്യൂമറായും നടനായും മുപ്പത്തിയാറ് വര്‍ഷത്തെ സിനിമാജീവിത അനുഭവങ്ങള്‍ കൂട്ടിനുള്ള ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കുമ്പോള്‍ മുന്‍കാലങ്ങളില്‍ പിന്തുടര്‍ന്നുവന്ന സമവാക്യങ്ങള്‍ തെറ്റുകയാണ്.

 

 

ഈ മ യൗ എന്ന സിനിമയാണ് ലിജോ പെല്ലിശ്ശേരിക്ക് മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിക്കൊടുത്തത്. റിലീസിന്‍റെ തൊട്ടുതലേന്ന് പിന്‍വലിച്ച ജനം കാണാത്ത സിനിമയാണ് ഇ മ യൗ. അവാര്‍ഡ് നല്‍കുന്നതിന് ജനം സിനിമ കാണണമെന്നില്ല. അങ്ങനെയൊരു കീഴ്വഴക്കവുമില്ല.

 

ആടിന്‍റെ വിജയാഘോഷ വേദിയില്‍ ഇന്ദ്രന്‍സിനെ പൊന്നാട ചാര്‍ത്തി ആദരിച്ചത് മമ്മൂട്ടിയാണ്. ഒരുപാട് വലിയ കാര്യങ്ങള്‍ ചെയ്യുന്ന ചെറിയ മനുഷ്യനാണ് ഇന്ദ്രന്‍സ്. ചെറിയ കോമഡി വേഷങ്ങള്‍ ചെയ്തുതുടങ്ങിയ ഇന്ദ്രന്‍സ് വലിയ വേഷങ്ങളിലേക്ക് കടന്നു, ഒരു കാലത്ത് തിരക്കുള്ള നടനായി മാറി. പിന്നീട് അര്‍ത്ഥവത്തായ സിനിമകള്‍ എടുക്കുന്ന ആളുകള്‍ക്ക് അവെയ്ലബിളായി.

 

ഇന്ദ്രന്‍സിന് അവാര്‍ഡ് നേടിക്കൊടുത്ത സിനിമ ഞാന്‍ കണ്ടിട്ടില്ല. എന്നാലും അതിന്‍റെ ചില സംഗതികള്‍ കണ്ടപ്പോള്‍ ഇയാള് എന്തെങ്കിലും കുഴപ്പം കാണിക്കുമെന്നു വിചാരിച്ചു. ഞങ്ങളെ പോലുള്ളവരെ നടന്മാരെന്നും താരങ്ങളെന്നും വിളിക്കാറുണ്ട്. ഞങ്ങള്‍ക്ക് കിട്ടാത്ത ഭാഗ്യമാണ് ഇന്ദ്രന്‍സിന് ലഭിച്ചതെന്ന് മമ്മൂട്ടി പറഞ്ഞു.
മികച്ച സംവിധായകനുള്ള അവാര്‍ഡ് ലഭിച്ച ലിജോപെല്ലിശ്ശേരിയെ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ പൊന്നാട ചാര്‍ത്തി ആദരിച്ചു.

Show Less

No comments Yet

SLIDESHOW

LATEST VIDEO