മമ്മൂട്ടി ‘ഷൈലോക്ക്’ ആകുന്നു

മമ്മൂട്ടി നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമായ "ഷൈലോക്കിന് ഇക്കഴിഞ്ഞ ജൂലൈ പതിനാറ് ചൊവ്വാഴ്ച്ച കാലത്ത് കൊച്ചിയിലെ ഐ.എം.എ.ഹാളിൽ വച്ച് പ്രൗഢഗംഭീരമായ ചടങ്ങിലൂടെ തുടക്കമിട്ടു. അജയ് വാസുദേവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അജയ് വാസുദേവും,... Read More

മമ്മൂട്ടി നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമായ “ഷൈലോക്കിന് ഇക്കഴിഞ്ഞ ജൂലൈ പതിനാറ് ചൊവ്വാഴ്ച്ച കാലത്ത് കൊച്ചിയിലെ ഐ.എം.എ.ഹാളിൽ വച്ച് പ്രൗഢഗംഭീരമായ ചടങ്ങിലൂടെ തുടക്കമിട്ടു. അജയ് വാസുദേവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അജയ് വാസുദേവും, മമ്മൂട്ടിയും ഒത്തുചേരുന്ന മൂന്നാമത്തെ ചിത്രമായ ‘ഷൈലോക്ക് നിർമ്മിക്കുന്നത് ഗുഡ് വിൽ എന്റർടൈൻമെന്റ്സിസിന്റെ ബാനറിൽ ജോബി ജോർജ് തടത്തിലാണ്. മമ്മൂട്ടി, പ്രശസ്ത തമിഴ്‌നടൻ രാജ് കിരൺ എന്നിവർ ചേർന്നാണ് ആദ്യ ഭദ്രദീപം തെളിയിച്ചത്. മുകേഷ്, പ്രശസ്ത നടി മീന., ലാലു അലക്സ് ബി.ഉണ്ണികൃഷ്ണൻ,, ലിബർട്ടി ബഷീർ, ജി..മാർത്താണ്ഡൻ,, നിഥിൻ ,രൺജി പണിക്കർ ,ആൽവിൻആന്റണി, മാളവികാ മേനോൻ, ടി നിടോം ,കൃഷ്ണൻ സേതു കുമാർ, ഗോപി സുന്ദർ ,ഹരിനാരായണൻ എന്നിവരൊക്കെ ഈ ചടങ്ങിൽ സംബന്ധിച്ചവരിൽ പ്രമുഖരാണ്. തുടർന്ന് ആന്റണി പെരുമ്പാവൂർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു’ മുകേഷ് ഫസ്റ്റ് ക്ലാപ്പ് നൽകി. രാജ് കിരൺ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

 

 

ഇത്രയും കാലത്തെ രാജ് കിരണിന്‍റെ അഭിനയ ജീവിതത്തിനിടയിൽ ഇരുപത്തിയഞ്ചോളം സിനിമകളിൽ മാത്രമാണഭിനയിച്ചതെന്ന് മമമൂട്ടി തന്‍റെ പ്രസംഗത്തിൽ അറിയിക്കുകയുണ്ടായി. ഈ ചിത്രത്തി ന്‍റെ തിരക്കഥാകൃത്തുക്കളായ അനിഷ് ഹമീദ് – ബിബിൻ മോഹൻ എന്നിവർ തങ്ങളുടെ മറുപടി പ്രസംഗം നടത്തി. വില്യം ഷെയ്ക് സ്പിയറിന്റെ മർച്ചന്റ് ഓഫ് വെനീസ് എന്ന കഥയിലെ കഥാപാത്രമായ ഷൈലോക്ക് എന്ന കഥാപാത്രത്തിനു സമാനതയുള്ള ഒരു കഥാപാത്രമായിട്ടാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത്. മമ്മൂട്ടി, മീന, രാജ് കിരൺ എന്നിവർക്കു പുറമേ, സിദിഖ് കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ ,ബിബിൻ ജോർജ്, ജോൺ കൈപ്പിള്ളി, ജോൺ വിജയ്, ജയ്സ് ജോർജ് എന്നിവരും പ്രധാന വേഷങ്ങളണിയുന്നു.

 

 

ഹരി നാരായണൻ, വിവേക് (തമിഴ്) എന്നിവരുടെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ‘ ഗോപി സുന്ദറാണ്.രണദേവാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്. റിയാസ്.കെ.ബദർ. കലാസംവിധാനം.വിനോദ് രവീന്ദ്രൻ, മേക്കപ്പ്. രഞ്ജിത്ത് അമ്പാടി ‘, കോസ്റ്റ്യൂം ഡിസൈൻ.- സ്റ്റെഫി സേവ്യർ. പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൻപൊടുത്താസ്.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സതീഷ് കാവിൽ കോട്ട, പ്രൊഡക്ഷൻ മാനേജർ- സി.ഗോകുലൻപിലാശ്ശേരി. ആഗസ്റ്റ് ഏഴു മുതൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചി, ഒറ്റപ്പാലം, കോയമ്പത്തൂർ എന്നിവിടങ്ങളിലായി പൂർത്തിയാകും -വാഴൂർ ജോസ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO