ഇവര്‍ സഹപാഠികളാണെന്ന് എത്രപേര്‍ക്കറിയാം…

അധികം ആര്‍ക്കും അറിയാത്ത ഒരു വാര്‍ത്തയുണ്ട്. രണ്ട് സഹപാഠികളെക്കുറിച്ച്.   ഒരാള്‍ മമ്മൂട്ടി. മറ്റൊരാള്‍ മുന്‍മന്ത്രി ജോസ് തെറ്റയില്‍.   ഇരുവരും എറണാകുളം ലോ കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു. രണ്ടുപേരും വക്കീലാകാനാണ് പഠിച്ചതെങ്കിലും ഭാവി അവരെ... Read More

അധികം ആര്‍ക്കും അറിയാത്ത ഒരു വാര്‍ത്തയുണ്ട്. രണ്ട് സഹപാഠികളെക്കുറിച്ച്.

 

ഒരാള്‍ മമ്മൂട്ടി. മറ്റൊരാള്‍ മുന്‍മന്ത്രി ജോസ് തെറ്റയില്‍.

 

ഇരുവരും എറണാകുളം ലോ കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു. രണ്ടുപേരും വക്കീലാകാനാണ് പഠിച്ചതെങ്കിലും ഭാവി അവരെ വഴി തിരിച്ചുവിടുകയായിരുന്നു. രണ്ടുപേരുടെയും മനസ്സില്‍ സിനിമാമോഹങ്ങളുണ്ടായിരുന്നു.

 

ലോ കോളേജിലെ പഠനം കഴിഞ്ഞ് മമ്മൂട്ടി മഞ്ചേരിയില്‍ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുന്ന കാലത്തുതന്നെ സിനിമയില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചുതുടങ്ങിയിരുന്നു. എന്നാല്‍, മമ്മൂട്ടിക്കൊപ്പം പഠിച്ച ജോസ് തെറ്റയലിനാകട്ടെ, പിന്നീട് മൂന്ന് ദശാബ്ദക്കാലമെങ്കിലും കഴിഞ്ഞിട്ടെ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞുള്ളു.

 

മമ്മൂട്ടി സിനിമയിലെത്തി സജീവമായിക്കൊണ്ടിരിക്കുന്ന കാലത്ത് ജോസ് തെറ്റയിലാകട്ടെ, രാഷ്ട്രീയരംഗത്ത് സജീവമായി.

 

ഗതാഗത വകുപ്പ് മന്ത്രിയായിരിക്കെ ജോസ് തെറ്റയില്‍ ‘കാണാക്കൊമ്പത്ത്’ എന്ന ചിത്രത്തില്‍ അഭിനയിച്ചു. അതും കെ.എസ്.ആര്‍.ടി.സി ബസ്സിലെ കണ്ടക്ടറുടെ വേഷം.

 

പിന്നീട് ‘നഖരം’ എന്ന ചിത്രത്തില്‍ ജഡ്ജിയായി അഭിനയിച്ചു. അതേ സിനിമയില്‍ പ്രതിനായകനായി വന്നത് കെ.ബി. ഗണേഷ്കുമാറും.(ഗണേഷ് കുമാറും ഗതാഗത വകുപ്പ് മന്ത്രിയായിരുന്നുവെന്ന കാര്യം വിസ്മരിക്കുന്നില്ല) അതിനുശേഷം ലാലിനോടൊപ്പം ‘മാഡ് ഡാഡ്’ എന്ന ചിത്രത്തില്‍ ഒരു പുരോഹിതനായി അഭിനയിച്ചിരുന്നു. ‘നാദബ്രഹ്മ’മായിരുന്നു മറ്റൊരു സിനിമ. അതില്‍ ഒരു മെന്‍റല്‍ ഹോസ്പിറ്റലിലെ ഡോക്ടറായി അഭിനയിക്കുകയുണ്ടായി. മൈഡിയര്‍ മമ്മിയില്‍ ഉര്‍വശിയോടൊപ്പം അഭിനയിച്ചിരുന്നു. ഇങ്ങനെ പന്ത്രണ്ടോളം ചിത്രങ്ങള്‍. ജോസ് തെറ്റയില്‍ അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമ ‘ബ്ലൂ വെയ്ല്‍’ ആണ്. ഈ ചിത്രത്തില്‍ തലൈവാസല്‍ വിജയ് ചെയ്യുന്ന മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി അഭിനയിച്ചു.

 

ലോ കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴും സദാ സിനിമാമോഹങ്ങളുമായിട്ടാണ് മമ്മൂട്ടി നടന്നിരുന്നതെന്ന കാര്യം തെറ്റയില്‍ ഓര്‍മ്മിക്കുന്നു. ‘ഒരുമിച്ച് ഒരുപാട് സിനിമ കാണാന്‍ പോയിട്ടുണ്ട്. മമ്മൂട്ടിക്ക് ഒറ്റയ്ക്കുപോയി സിനിമ കാണുന്നതിലും ഇഷ്ടം സിനിമയോട് ഇഷ്ടമുള്ള കൂട്ടുകാര്‍ക്കൊപ്പം പോകാനായിരുന്നു. അവരില്‍ ഒരു പ്രധാന ആളായിരുന്നു ഞാന്‍. മമ്മൂട്ടിയെ സിനിമകള്‍ കാണിക്കാനും സിനിമ കാണാന്‍ പ്രേരിപ്പിക്കാനും സിനിമ കണ്ടിട്ട് ചര്‍ച്ച ചെയ്യാനുമൊക്കെ ഞാനന്ന് മമ്മൂട്ടിയ്ക്കൊപ്പമുണ്ടായിരുന്നു.’ ഒമര്‍അബു സംവിധാനം ചെയ്യുന്ന ‘ബ്ലൂവെയ്ല്‍’ എന്ന സിനിമയില്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി അഭിനയിക്കുന്നതിനിടയിലാണ് ജോസ് തെറ്റയില്‍ ഇക്കാര്യങ്ങളൊക്കെ ‘നാന’യോട് സംസാരിച്ചത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO