ഒടിയനില്‍ മമ്മൂട്ടിയും

മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ തീയേറ്ററുകളിലെത്താന്‍ ഇനി പത്ത് ദിവസം കൂടി മാത്രം. റിലീസ് ദിനമായ 14ന് പുലര്‍ച്ചെ മുതല്‍ പ്രത്യേക ഷോകളുമായി ആഘോഷത്തിന് ആരാധകര്‍ ഒരുങ്ങിയിരിക്കുമ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള കൗതുകകരമായ ഒരു വസ്തുത വെളിപ്പെടുത്തുകയാണ് സംവിധായകന്‍. നേരത്തേ... Read More

മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ തീയേറ്ററുകളിലെത്താന്‍ ഇനി പത്ത് ദിവസം കൂടി മാത്രം. റിലീസ് ദിനമായ 14ന് പുലര്‍ച്ചെ മുതല്‍ പ്രത്യേക ഷോകളുമായി ആഘോഷത്തിന് ആരാധകര്‍ ഒരുങ്ങിയിരിക്കുമ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള കൗതുകകരമായ ഒരു വസ്തുത വെളിപ്പെടുത്തുകയാണ് സംവിധായകന്‍. നേരത്തേ വാര്‍ത്തകള്‍ പുറത്തെത്തിയതുപോലെ മമ്മൂട്ടിയുടെ പങ്കാളിത്തം ഒടിയനില്‍ ഉണ്ടെന്നതാണ് അത്.

 

“എന്നാല്‍ അതിഥിതാരമായല്ല, നേരത്തേ കേട്ടിരുന്നതുപോലെ ശബ്ദ സാന്നിധ്യമായാണ് മമ്മൂട്ടിയുടെ പങ്കാളിത്തം ചിത്രത്തില്‍. മമ്മൂക്കയ്ക്ക് നന്ദി. ഇതൊരു സ്വപ്നം സഫലമാകുന്ന നിമിഷമാണ്. നിങ്ങളുടെ മുഴക്കമുള്ള ശബ്ദത്തില്‍ എന്‍റെ ഒടിയന്‍ പൂര്‍ത്തിയായി”, ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടിക്കൊപ്പം ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രം സഹിതമാണ് ശ്രീകുമാറിന്‍റെ പോസ്റ്റ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO