മമ്മൂട്ടി ചൈനയിലേയ്ക്ക് മഞ്ജുവാര്യര്‍ ആസ്ട്രേലിയായില്‍

അമ്മയുടെ സ്റ്റേജ്ഷോയില്‍ മഞ്ജുവാര്യര്‍ പങ്കെടുക്കില്ല. മെയ് ആറിന് തിരുവനന്തപുരത്ത് നടക്കുന്ന 'അമ്മ'യുടെ സ്റ്റേജ്ഷോയില്‍ പങ്കെടുക്കുന്നതിന് ശേഷം മമ്മൂട്ടി ചൈനയിലേയ്ക്ക് പോകും. മമ്മൂട്ടിയുടെ ഈ ചൈനായാത്ര തികച്ചും വ്യക്തിപരമാണ്. സിനിമയുമായി ബന്ധപ്പെട്ടതല്ലെന്ന് സാരം. ചൈനയില്‍നിന്നും മടങ്ങിയെത്തുന്ന... Read More

അമ്മയുടെ സ്റ്റേജ്ഷോയില്‍ മഞ്ജുവാര്യര്‍ പങ്കെടുക്കില്ല. മെയ് ആറിന് തിരുവനന്തപുരത്ത് നടക്കുന്ന ‘അമ്മ’യുടെ സ്റ്റേജ്ഷോയില്‍ പങ്കെടുക്കുന്നതിന് ശേഷം മമ്മൂട്ടി ചൈനയിലേയ്ക്ക് പോകും. മമ്മൂട്ടിയുടെ ഈ ചൈനായാത്ര തികച്ചും വ്യക്തിപരമാണ്. സിനിമയുമായി ബന്ധപ്പെട്ടതല്ലെന്ന് സാരം. ചൈനയില്‍നിന്നും മടങ്ങിയെത്തുന്ന മമ്മൂട്ടിയെ കാത്ത് രണ്ട് സിനിമകളുണ്ട്. ഒന്ന് സേതു സംവിധാനം ചെയ്യുന്ന ‘കുട്ടനാടന്‍ ബ്ലോഗാ’ണ്. ഈ ചിത്രത്തിന്‍റെ ചിത്രീകരണം കാവാലം, കുട്ടനാടന്‍ ദേശങ്ങളില്‍നിന്നും എറണാകുളത്തേക്ക് ഷിഫ്റ്റ് ചെയ്തിരുന്നു. ഇനി മമ്മൂട്ടിക്ക് എറണാകുളത്താണ് ബാക്കി രംഗങ്ങളില്‍ അഭിനയിക്കേണ്ടതും. ബ്ലോഗിന്‍റെ ജോലികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ മമ്മൂട്ടി ‘മാമാങ്ക’ത്തിന്‍റെ അടുത്തഘട്ട ചിത്രീകരണത്തില്‍ പങ്കെടുക്കും. ‘അബ്രഹാമിന്‍റെ സന്തതി’കളാണ് മമ്മൂട്ടിയുടെ റിലീസ് കാത്തിരിക്കുന്ന ചിത്രം. മഞ്ജുവാര്യര്‍ ഇപ്പോഴുള്ളത് ആസ്ട്രേലിയായിലാണ്. വളരെ നേരത്തെതന്നെ മഞ്ജു ഏറ്റുപോയിരുന്ന ഒരു ഡാന്‍സ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് മഞ്ജു ആസ്ട്രേലിയായില്‍ എത്തിയിരിക്കുന്നത്. തന്മൂലം മെയ് ആറിന് തിരുവനന്തപുരത്ത് നടക്കുന്ന ‘അമ്മ’യുടെ സ്റ്റേജ്ഷോയില്‍ പങ്കെടുക്കാന്‍ മഞ്ജുവാര്യര്‍ക്ക് കഴിയില്ല. ‘അമ്മ’യുടെ ഭാരവാഹികളെ മഞ്ജു ഇക്കാര്യം കൃത്യമായി അറിയിച്ചിട്ടുമുണ്ട്. പാലക്കാട് ‘ഒടിയന്‍’ സിനിമയുടെ ചിത്രീകരണത്തിലാണ് മഞ്ജു ഇതുവരെ പങ്കെടുത്തുകൊണ്ടിരുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO