മാമാങ്കത്തിന്‍റെ തെലുങ്ക് പതിപ്പ് ഏറ്റെടുത്ത് അല്ലു അർജുന്‍റെ പിതാവ്

എം പത്മകുമാർ സംവിധാനം ചെയ്യുന്ന എന്ന മമ്മൂട്ടി നായകനായുള്ള ബിഗ് ബജറ്റ് ചിത്രമാണ് മാമാങ്കം. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മമ്മൂട്ടി ആരാധകർ ഒന്നടങ്കം. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്... Read More

എം പത്മകുമാർ സംവിധാനം ചെയ്യുന്ന എന്ന മമ്മൂട്ടി നായകനായുള്ള ബിഗ് ബജറ്റ് ചിത്രമാണ് മാമാങ്കം. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മമ്മൂട്ടി ആരാധകർ ഒന്നടങ്കം. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ശങ്കർ രാമകൃഷ്ണനാണ്. എം ജയചന്ദ്രൻ ആണ് ഗാനങ്ങൾ ഒരുക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

 

ചിത്രത്തിന്‍റെ തെലുങ്ക് വിതരണം ഏറ്റെടുത്തിരിക്കുന്നത് അല്ലു അർജുന്‍റെ പിതാവായ അല്ലു അരവിന്ദ് ആണ്.അല്ലു അരവിന്ദിന്‍റെ ഉടമസ്‌ഥതയിലുള്ള ഗീത ഫിലിം ഡിസ്ട്രിബ്യുടേഴ്‌സ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. മുന്നൂറോളം ചിത്രങ്ങൾ വിതരണം ചെയ്ത അല്ലു അരവിന്ദ് ഈ ചിത്രം ഏറ്റെടുത്തതോടെ മാമാങ്കത്തിന് തെലുങ്കിൽ വലിയ റിലീസ് കാണുമെന്ന് ഉറപ്പായി. നവംബർ 21 ന് ചിത്രം തീയേറ്ററുകളിലെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO