കായിക വേദിയില്‍ നിന്ന് മാമാങ്ക നായിക

ഡെല്‍ഹിയില്‍ ജനിച്ചു മുംബൈയില്‍ വളര്‍ന്നു മലയാളത്തിന്‍റെ വരമ്പുകള്‍ കടന്നെത്തിയ ദേശീയ കായികതാരം പ്രാച്ചി തെഹ്ളാനാണ് മമ്മൂട്ടി ചിത്രമായ മാമാങ്കത്തിലെ നായിക. മലയാളത്തില്‍ ഇതുവരെ നിര്‍മ്മിച്ചിട്ടുള്ള ചരിത്ര സിനിമകളില്‍വെച്ച് ഏറ്റവും ചെലവേറിയ സിനിമയായിരിക്കും എം. പത്മകുമാര്‍... Read More

ഡെല്‍ഹിയില്‍ ജനിച്ചു മുംബൈയില്‍ വളര്‍ന്നു മലയാളത്തിന്‍റെ വരമ്പുകള്‍ കടന്നെത്തിയ ദേശീയ കായികതാരം പ്രാച്ചി തെഹ്ളാനാണ് മമ്മൂട്ടി ചിത്രമായ മാമാങ്കത്തിലെ നായിക. മലയാളത്തില്‍ ഇതുവരെ നിര്‍മ്മിച്ചിട്ടുള്ള ചരിത്ര സിനിമകളില്‍വെച്ച് ഏറ്റവും ചെലവേറിയ സിനിമയായിരിക്കും എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം. ചരിത്രപശ്ചാത്തലം അവലംബിക്കുമ്പോള്‍ നൂറുശതമാനവും കഥാപാത്രങ്ങള്‍ക്കിണങ്ങുന്നവരായിരിക്കണം അഭിനേതാക്കള്‍.  പുതിയകാലസിനിമയുടെ സഞ്ചാരപാതകളും പ്രേക്ഷകരുടെ കാഴ്ചപ്പാടുകളും അറിയേണ്ടതുണ്ട്. വളരെ ശ്രമകരമായ അന്വേഷണങ്ങള്‍ക്കൊടുവിലാണ് മാമാങ്കത്തിലെ നായികയായി നോര്‍ത്തിന്ത്യക്കാരിയായ പ്രാച്ചി തെഹ്ളാനെ തെരഞ്ഞെടുത്തത്.

 

 

ഇന്ത്യന്‍ നെറ്റ് ബോള്‍ ടീം ബാസ്ക്കറ്റ് ബോള്‍ ടീം ക്യാപ്റ്റനായിരുന്ന പ്രാച്ചി തെഹ്ളാന്‍ ക്യൂന്‍ ഓഫ് ദി കോര്‍ട്ട് എന്ന പേരിലാണ് കായികലോകത്ത് അറിയപ്പെടുന്നത്. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചത് പ്രാച്ചി തെഹ്ളാനാണ്. 2011 മുതല്‍ 2017 വരെ ഇന്ത്യന്‍ നെറ്റ്ബോള്‍ ഡെവലപ്മെന്‍റ് ട്രസ്റ്റിന്‍റെ ബ്രാന്‍റ് അംബാസിഡറായിരുന്നു. കായികവേദിയില്‍ മിന്നല്‍ പ്രകടനം കാഴ്ചവയ്ക്കുമ്പോഴും കലയോടുള്ള താല്‍പ്പര്യം മനസ്സിലുണ്ടായിരുന്നു. 2016 ല്‍ സ്റ്റാര്‍ പ്ലസിനുവേണ്ടി ഒരുക്കിയ ദിയ ഓര്‍ ബാട്ടി (ഉകഥഅ അഡഞ ആഅഅഠക) എന്ന സീരിയലില്‍ അരങ്ങേറ്റം. 2017 ല്‍ പഞ്ചാബിചിത്രമായ അര്‍ജാനില്‍ അഭിനയിച്ചു. അതിനുശേഷമാണ് മലയാളത്തിന്‍റെ മാമാങ്കത്തിലേക്കെത്തിയത്.

 

 

ആശയസമ്പന്നവും ജീവിതമൂല്യവുമുള്ള കഥാചിത്രങ്ങളാണ് ദേശീയതലത്തില്‍ മലയാള സിനിമയെ ഉയര്‍ത്തിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ മലയാളസിനിമയോട് പ്രത്യേകമായൊരു ഇഷ്ടവും താല്‍പ്പര്യവുമൊക്കെയുണ്ട്. മലയാളത്തില്‍ മമ്മുക്ക അഭിനയിക്കുന്ന വലിയൊരു പ്രോജക്ടിന്‍റെ ഭാഗമാകാന്‍ അവസരം കിട്ടിയപ്പോള്‍ നേരെ ഇങ്ങ് പോന്നു. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ മാമാങ്കം നല്ലൊരു അനുഭവപാഠമാണെന്ന് പ്രാച്ചി തെഹ്ളാന്‍ പറഞ്ഞു. മലയാള ഭാഷ പഠിക്കാനും പറയാനും കുറച്ച് ബുദ്ധിമുട്ടാണ്. മാമാങ്കത്തിലെ കഥാപാത്രത്തിന്‍റെ ഡയലോഗ് പറയാന്‍ വല്ലാതെ കഷ്ടപ്പെട്ടു. ചില വാക്കുകള്‍ പഠിച്ചുവെച്ചു. മാമാങ്കം ടീമിന്‍റെ ഫുള്‍സപ്പോര്‍ട്ട് ഉണ്ടായിരുന്നതുകൊണ്ട് വലിയ പ്രയാസം തോന്നിയില്ല.

 

 

ഞാന്‍ മമ്മൂട്ടി സാറിന്‍റെ ഭയങ്കരഫാനാണ്. എല്ലാവരും വിളിക്കുന്നതുപോലെ മമ്മുക്കയെന്ന് വിളിക്കാനാണ് എനിക്കിഷ്ടം. ഷൂട്ടിംഗ് സമയത്ത് മമ്മുക്ക ഒരുപാട് സഹായിച്ചു. ഒരു നടന്‍ എന്നതിനപ്പുറത്ത് മനുഷ്യസ്നേഹിയും നല്ല വ്യക്തി ത്വത്തിനുടമയുമാണ് അദ്ദേഹം. ഇന്ത്യന്‍ സിനിമയിലെ ജീവിച്ചിരിക്കുന്ന ഇതിഹാസമാണ് മമ്മുക്ക. അദ്ദേഹത്തിന്‍റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് എന്‍റെ ഭാഗ്യമാണ്. കായികവേദിയിലെ പോലെ ചലച്ചിത്രരംഗത്തും നിലയുറപ്പിക്കാന്‍ സാധിക്കുമെന്നുതന്നെയാണ് തന്‍റെ പ്രതീക്ഷയെന്നും പ്രാച്ചി തെഹ്ളാന്‍ പറയുന്നു.

അഷ്റഫ്

Show Less

No comments Yet

SLIDESHOW

LATEST VIDEO