കുന്നുമ്മേല്‍ ശാന്തയ്ക്കും ജി.എസ്.ടിയോ?

പൈലിചേട്ടന്‍റെ ചായക്കട. മൂന്നുനാല് ചായ ഒരുമിച്ച് എടുക്കുന്ന തിരക്കിലാണ് പൈലിച്ചേട്ടന്‍. നാണുക്കുട്ടനും ചാണ്ടിയും ആ ചായ പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പൈലിച്ചേട്ടന്‍ തന്‍റെ ചായക്കട ഈയിടെ ഒന്ന് പരിഷ്ക്കരിച്ചിട്ടുണ്ട്. വേറൊന്നുമല്ല, പുതിയ ഒരു ബോര്‍ഡുകൂടി ചായക്കടയ്ക്കുമുന്നില്‍ സ്ഥാപിച്ചിട്ടുണ്ട്.... Read More

പൈലിചേട്ടന്‍റെ ചായക്കട.
മൂന്നുനാല് ചായ ഒരുമിച്ച് എടുക്കുന്ന തിരക്കിലാണ് പൈലിച്ചേട്ടന്‍. നാണുക്കുട്ടനും ചാണ്ടിയും ആ ചായ പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
പൈലിച്ചേട്ടന്‍ തന്‍റെ ചായക്കട ഈയിടെ ഒന്ന് പരിഷ്ക്കരിച്ചിട്ടുണ്ട്. വേറൊന്നുമല്ല, പുതിയ ഒരു ബോര്‍ഡുകൂടി ചായക്കടയ്ക്കുമുന്നില്‍ സ്ഥാപിച്ചിട്ടുണ്ട്. ‘ജി.എസ്.ടി. ഫ്രീ.’
ഷുഗര്‍ ഫ്രീ ചായക്കടയൊക്കെ മാറി ഇപ്പോ ജി.എസ്.ടി. ഫ്രീയ്ക്കാ ഡിമാന്‍റ്.
പാലും പഞ്ചാരേം തേയിലേം ഇട്ട് സമോവര്‍ ചൂടാക്കി നാല് നാട്ടുചായ എടുക്കുന്നതിനിടയില്‍ നാണുക്കുട്ടന്‍ പൈലിചേട്ടനോട് ചോദിച്ചു.
അല്ലാ, പൈലിച്ചേട്ടാ. ഈ ജി.എസ്.ടി ബോര്‍ഡുവച്ചേ പിന്നെ കച്ചോടം കൂടീട്ടുണ്ടോ?
ചാണ്ടി: നഗരങ്ങളിലെ ഹോട്ടലില്‍ ഇപ്പോ ജി.എസ്.ടി. വന്നേപ്പിന്നെ കച്ചോടം കുറഞ്ഞെന്നാ കേള്‍വി. പത്തുരൂപേടെ ചായ കുടിക്കാന്‍ നികുതി കൊടുക്കേണ്ട ഗതികേടാണ്. അതുകൊണ്ട് ഹോട്ടലില്‍ കയറിയുള്ള കഴിപ്പും കുടീമൊക്കെ ലേശം കുറഞ്ഞിട്ടുണ്ട്.
പൈലിച്ചേട്ടന്‍ അവര്‍ക്കുമുന്നില്‍ചായ കൊണ്ടുവന്നു വച്ചു.
അല്ല, പൈലിച്ചേട്ടാ, ചായയ്ക്കുമാത്രമേ ജി.എസ്.ടി. ഫ്രീയുള്ളോ, ബോണ്ടയ്ക്കും വടയ്ക്കുമൊക്കെ ജി.എസ്.ടി. ഈടാക്കുന്നുണ്ടോ! ഹി… ഹി…ഹി…!
നാണുക്കുട്ടന്‍റെ ആ ചോദ്യം രസിച്ചിട്ട് പൈലിച്ചേട്ടന്‍ പറഞ്ഞു.
ഞാനെത്ര കാലമായി ഈ ചായക്കട നടത്തുന്നു… അതിനിടയില്‍ എത്ര പേര് നാട് ഭരിക്കാന്‍ വന്നു. ഇപ്പൊ മോദിയണ്ണന്‍ വന്നപ്പോ ജി.എസ്.ടി. കൊണ്ടുവന്നു. ഈ നാട്ടില്‍ എന്‍റെ പതിവുകാരാടൊക്കെ ഞാന്‍ ജി.എസ്.ടി വാങ്ങിയാല്‍ പിന്നെ ജീവിച്ചിരുന്നിട്ടുകാര്യമില്ല.
അതിനിടയിലാണ് ഗോപിപ്പിള്ളയാശാന്‍ ചായക്കടയിലേക്ക് കയറിവന്നത്.
പൈലിച്ചേട്ടാ…. ജി.എസ്.ടിയും ഷുഗറുമില്ലാതെ ഒരു ചായ എനിക്കും.
ഗോപിപ്പിള്ള ഓര്‍ഡര്‍ നല്‍കിയിട്ട് ആ പുതിയ ബോര്‍ഡേല്‍ ഒന്ന് സൂക്ഷിച്ചുനോക്കി. എന്നിട്ട് ചോദിച്ചു. ‘പൈലിച്ചേട്ടാ…’ ഒരു സംശയം ചോദിച്ചോട്ടേ. ഈ കട കാലിയാക്കല്‍…, സാധനം വിറ്റഴിക്കല്‍…, മഹാമേള…, ഫാക്ടറിവില…, കമ്പനി വില…, തുടങ്ങിയുളള ആളുകളെ പറ്റിക്കാനുള്ള ചില പരസ്യബോര്‍ഡുകളുണ്ടല്ലോ. അതുപോലെ വല്ലതുമാണോ പൈലിച്ചേട്ടന്‍റെ ഈ ‘ജി.എസ്.ടി. ഫ്രീ’ ബോര്‍ഡ്… യേത്…?
എടാ ഗോപിപ്പിള്ളേ…. ഇന്നാണോ നാളെയാണോ ചാകുന്നതെന്ന് പറഞ്ഞിരിക്കുന്ന ഞാന്‍ ഇനി ആരെ പറ്റിക്കാനാ… ‘ഈ വയസ്സാം കാലത്ത്?’
എന്ന് മരിച്ചാലും പൈലിച്ചേട്ടന്‍ സ്വര്‍ഗ്ഗത്തിലെ പോകൂ. കാരണം ഒരു തട്ടിപ്പും ഇല്ലാത്ത വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഈ ചായക്കടയില്‍ പൈലിച്ചേട്ടന്‍റെ സത്യസന്ധതയ്ക്കാണ് മുന്‍തൂക്കം.
നാണുക്കുട്ടന്‍ അത് പറഞ്ഞപ്പോ ചാണ്ടിയും ഒരു കമന്‍റ് പറഞ്ഞു.
അല്ലേലും കുന്നുമ്മേല്‍ ശാന്തേടെ വീട് ഏതാണെന്ന് ചോദിച്ചുവരുന്ന എത്ര…യെത്ര…. എത്ര പേരോട് കൃത്യമായി വഴി പറഞ്ഞുകൊടുത്തിട്ടുള്ള ആളാ പൈലിച്ചേട്ടന്‍. അവരുടെയൊക്കെ ഒരനുഗ്രഹം കിട്ടാണ്ടിരിക്കുവോ? പൈലിച്ചേട്ടന് പുണ്യം കിട്ടും. ചേട്ടന്‍ സ്വര്‍ഗ്ഗത്തിലെ പോകും.
അല്ല പൈലിച്ചേട്ടാ… കുന്നുമ്മേല്‍ ശാന്തേടെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തത്. ഇന്നാരും ശാന്തേടെ വഴി ചോദിച്ചു വന്നില്ലെ….?
എടാ ചാണ്ടീ… ഈ ഗൂഗിള് വന്നേപ്പിന്നെ കുന്നുമ്മേല്‍ ശാന്തേടെ വീടേതാണെന്ന് ചോദിച്ചുള്ള ആളുകളുടെ വരവ് ലേശം കുറഞ്ഞിട്ടുണ്ട്.
ആണോ… അല്ലെങ്കില്‍ പൈലിച്ചേട്ടന്‍ കിഴക്കോട്ട് ചെന്ന് പടഞ്ഞാട്ട് തിരിഞ്ഞ് വടക്കോട്ടുള്ള വഴിയെ നേരെ പോയി അടുത്ത കവലയിലെ പൈപ്പിന്‍ചോട്ടീന്ന് വലത്തോട്ട് തിരിഞ്ഞ് ആദ്യം കാണുന്ന ഇടത്തോട്ടുള്ള വഴിയെ ചെല്ലുമ്പോള്‍ ട്രാന്‍സ്ഫോമര്‍ ഇരിക്കുന്നതിന്‍റെ നാലാമത്തെ വീടാണ് ശാന്തേടെ വീടെന്നൊക്കെ പല പ്രാവശ്യം പറഞ്ഞ് വരുമ്പോഴേയ്ക്കും ക്ഷീണിക്കും.
അങ്ങനെ വഴി പറഞ്ഞുപറഞ്ഞാണോ പൈലിച്ചേട്ടന്‍ ഇങ്ങനെ മെലിഞ്ഞുപോയതാണെന്നാണ് എന്‍റെ സംശയം.
ഹേയ്…. അതായിരിക്കില്ല…. പൈലിച്ചേട്ടന്‍ എന്തോരം സ്ട്രോങ്ങ് ചായ എടുത്തിട്ടുണ്ട്…. അതുകൊണ്ടുള്ള ക്ഷീണമാ…
ആണോ…., എന്നാലിനിഅധികം സ്ട്രോങ്ങ് ചായ എടുക്കണ്ട ചേട്ടാ… വയസ്സായി വരികയല്ലേ! ഹി…ഹി….ഹി….
ചാണ്ടി അതുപറഞ്ഞ് തീര്‍ന്നതും ചായക്കടയുടെ മുന്നില്‍ ഒരു വമ്പന്‍ കാര്‍ വന്നുനിന്നു. നല്ല പളപളാന്ന് മിന്നുന്ന ഒരു ഫോര്‍ച്യൂണര്‍ കാര്‍. കാറിന്‍റെ ഫ്രണ്ട് സീറ്റില്‍ ഇടതുവശത്തിരിക്കുന്ന ആള്‍ പുറത്തേക്ക് തലനീട്ടിയിട്ട് ചോദിച്ചു.
ചേട്ടാ…, ഈ കുന്നുമ്മേല്‍ ശാന്തേടെ വീടേതാ…
പൈലിച്ചേട്ടന്‍ മറുപടി പറയാനായി ചായക്കടയുടെ പുറത്തേക്കൊന്ന് തലനീട്ടി. ചായ കുടിച്ചുകൊണ്ടിരിക്കുന്ന ചാണ്ടിയുടെയും നാണുക്കുട്ടന്‍റെയും ഗോപിപ്പിള്ളയാശാന്‍റെയും മുഖത്ത് ഒരു നീലച്ചിരി വീണു. പിന്നെ കൊതിയും നാണവും ഒന്നിച്ചുചേര്‍ന്ന ഒരു ലാസ്യഭാവവും.
പൈലിചേട്ടന്‍ കാറിലിരിക്കുന്നവരോടായി ചോദിച്ചു.
നിങ്ങടെ വണ്ട്യേല്‍ ഗൂഗിളുണ്ടോ? കുന്നുമ്മേല്‍ ശാന്തേന്ന് ഒന്നടിച്ചാല്‍ മതി. വണ്ടി നേരെ ശാന്തേടെ വീട്ടുമുറ്റത്തുചെല്ലും.
അതുകേട്ടതും കാര്‍ വാണംവിട്ടതുപോലെ കുതിച്ചു.
ശാന്തേടെ വീടിന്‍റെ വഴി പറഞ്ഞുകൊടുത്തപ്പോ പൈലിച്ചേട്ടന്‍ ഒരു നെടുവീര്‍പ്പിട്ടു. കാറിനകത്തിരുന്നവരും നെടുവീര്‍പ്പിട്ടുകാണും.
പൈലിച്ചേട്ടന്‍ അടുത്ത ചായ എടുക്കാന്‍ വേണ്ടി സമോവറിന്‍റെ അടുത്തേക്ക് നീങ്ങി. അപ്പോള്‍ നാണുക്കുട്ടന്‍റെ വക ഒരു സ്പെഷ്യല്‍ കമന്‍റ്.
പൈലിച്ചേട്ടാ….!
ഞാന്‍ മൊഖസ്തുതി പറയുവാണെന്ന് വിചാരിക്കരുത്. ചേട്ടന്‍ ഈ അടുത്തകാലത്തൊന്നും ചാകുവേല. ശാന്തേടെ വഴി പറഞ്ഞുകൊടുക്കുന്ന ചേട്ടന് ഒരു കോടി പുണ്യം കിട്ടും.
പൈലിച്ചേട്ടന്‍റെ വാഴക്കുല കാരണം… സോറി…, ചായക്കടേല്‍ തൂക്കിയിട്ടിരിക്കുന്ന വാഴക്കുല കാരണം കാറിലിരിക്കുന്നവരെ ശരിക്കും കാണാന്‍ പറ്റിയില്ല. പിന്നെ, എനിക്ക് കണ്ണിനിത്തിരി മൂടലും ഉണ്ടെന്നുകൂട്ടിക്കോ… നാലും മൂന്നോ നാലോ പേരുണ്ടായിരുന്നൂന്ന് തോന്നുന്നു.
എന്തിനാ ചാണ്ടീ ഇത്ര ക്യത്യമായി കണക്കെടുക്കുന്നത്?
അല്ല… ശാന്തേടെ വഴി പറഞ്ഞുകൊടുക്കുന്നതുകൊണ്ട് എത്ര പേരുടെ മനസ്സിനാ കോരിത്തരിപ്പുണ്ടാകുന്നത്?
ങാ… തെരവന്തോരംകാരു പറയുംപോലെ.., എന്തരേലും ആവട്ട്… അവന്മാരൊക്കെയുള്ളതുകൊണ്ട് ശാന്ത ജീവിച്ച് പോണു. അല്ലേ… ഗോപിപ്പിള്ളേ? അല്ല, ഗോപിപ്പിള്ളയെന്താ ഒന്നും മിണ്ടാണ്ടിരിക്കുന്നത്?
ഞാന്‍ ചായ പറഞ്ഞുകഴിഞ്ഞപ്പോഴല്ലേ ആ കാറുകാര് വന്നത്?
ജി.എസ്.ടീം ഷുഗറും ഫ്രീയായിട്ടൊരു ചായ അല്ലേ.
അതെ…
അപ്പോഴേയ്ക്കും പൈലിച്ചേട്ടന്‍ ചായേം കൊണ്ടുവന്നു.
‘ഇതൊക്കെ പറഞ്ഞാലും ഈ ജി.എസ്.ടീന്ന് പറഞ്ഞാല്‍ അതിന്‍റെ ഫുള്‍ഫോം അറിയാമോ? വാട്ട്സാപ്പില്‍ കിട്ടീതാ..
പറഞ്ഞാട്ടെ നാണു.
ജീവിക്കാന്‍ സമ്മതിക്കാത്ത തെണ്ടികള്‍ എന്നാണത്രെ.
അത് പീഡനകാലമായതുകൊണ്ട് ആരോ കെട്ടിച്ചമഞ്ഞതാ… പക്ഷ, കറക്റ്റ് തന്നെ.
ആദ്യം മറ്റൊന്ന് എന്‍റെ വാട്ട്സാപ്പില്‍ കിട്ടീരുന്നു. ഗ്ലാസ്… സോഡ…ട്ച്ചിംഗ്സ്. അതും കറക്ട് തന്നെ. ഈ ട്രോളര്‍മാരുടെ ഒരു കാര്യം.
അവര്‍ക്കെല്ലാം പയങ്കര പുത്തിയാ ചാണ്ടീ…. ഇതുപോലെ ഓരോന്നു കണ്ടുപിടിക്കും.
ഇനി പൈലിച്ചേട്ടന് പറയാവുന്ന ഒരു ജി.എസ്.ടിയുണ്ട്.
അതെന്തോന്നാ ചാണ്ടീ…?
അതെന്‍റെ കണ്ടുപിടുത്തമാ. ഈ പഞ്ചാരയിടാത്ത ചായയ്ക്കുവരുന്നവരില്ലെ. ചായ വിത്തൗട്ട് എന്ന് പറഞ്ഞ് വരുന്നവര്. അവരോട് പൈലിച്ചേട്ടനും ചോദിക്കാം ജി.എസ്.ടീ ആണോന്ന്. എന്നുവച്ചാല്‍ ഗ്ലാസില്‍ ഷുഗറില്ലാത്ത ടീ… (Glassil sugarillatha Tea..?) യേത്? ഹി ഹി… ഹി…!
അതുകേട്ടതും പൈലിച്ചേട്ടനും നാണുക്കുട്ടനും ഗോപിപ്പിള്ളയാശാനും കൂടി കുടഞ്ഞിട്ടൊന്ന് ചിരിച്ചു.
ആ ചിരി തീര്‍ന്നു.
ഒരു നിമിഷം കഴിഞ്ഞപ്പോഴുണ്ട് ചാണ്ടി പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. കാര്യമെന്താണെന്ന് മനസ്സിലായില്ലെങ്കിലും ചാണ്ടീടെ ചിരി കണ്ടപ്പോള്‍ കണ്ടുനിന്നവര്‍ക്കും ചിരിയായി.
ന്താ… യെന്താ…ചാണ്ടീ…, ഇത്ര ചിരിക്കാന്‍…? കാര്യം ഞങ്ങളോടും കൂടി പറ…
അല്ല. ഞാനാലോചിക്കുവാരന്നു. ഈ കുന്നുമ്മേല്‍ ശാന്തയ്ക്കിപ്പോള്‍ ജി.യെസ്.ടിയുംകൂടി ചേരുമ്പോള്‍ എന്തായിരിക്കും റേറ്റെന്ന്.
വീണ്ടും അവിടെ ഒരു പൊട്ടിച്ചിരി ഉയര്‍ന്നു.
ജി. കൃഷ്ണന്‍ മാലം

 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO