പ്രേക്ഷകരെ ഞെട്ടിച്ച ‘ഉയരെ’യിലെ പാർവതിയുടെ മേക്കോവർ വീഡിയോ

പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടി കൂടുതൽ ഉയരങ്ങളിലേക്ക് പറന്നുയരുന്ന ഉയരെയിൽ പ്രേക്ഷകരെ ഏറ്റവും അത്ഭുതപ്പെടുത്തിയ ഒന്നാണ് ആസിഡ് ആക്രമണത്തിനിരയായ പല്ലവിയിലേക്കുള്ള പാർവതിയുടെ മേക്കോവർ. മുഖത്തിന്റെ ഒരു ഭാഗം മുഴുവൻ പൊള്ളലേറ്റ ആ ലുക്ക് കണ്ടിട്ട്... Read More

പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടി കൂടുതൽ ഉയരങ്ങളിലേക്ക് പറന്നുയരുന്ന ഉയരെയിൽ പ്രേക്ഷകരെ ഏറ്റവും അത്ഭുതപ്പെടുത്തിയ ഒന്നാണ് ആസിഡ് ആക്രമണത്തിനിരയായ പല്ലവിയിലേക്കുള്ള പാർവതിയുടെ മേക്കോവർ. മുഖത്തിന്റെ ഒരു ഭാഗം മുഴുവൻ പൊള്ളലേറ്റ ആ ലുക്ക് കണ്ടിട്ട് മേക്കപ്പ് ആണെന്ന് അറിഞ്ഞിട്ടു പോലും ലൊക്കേഷനിൽ ഉള്ളവരുടെ മുഖത്ത് ഒരു അമ്പരപ്പ് ഉണ്ടായിരുന്നുവെന്ന് പാർവതി വെളിപ്പെടുത്തിയിട്ടുണ്ട്. ആ ഒരു മേക്കോവറിന്റെ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഒരു മിനിട്ട് 43 സെക്കൻഡാണ് വീഡിയോയുടെ ദൈർഘ്യം. പാർവതിയുടെ മേക്കപ്പ് ആരംഭിക്കുന്നതു മുതൽ ആസിഡ് ആക്രമണ ഇരയായി മേക്കപ്പ് അവസാനിക്കുന്നതു വരെ വീഡിയോയിലുണ്ട്. 

 
 
കൃത്രിമ മേക്കപ്പ് നിർമ്മാണത്തിൽ പ്രശസ്തരായ സുബി ജോഹലും രാജീവ് സുബ്ബയും ചേർന്നാണ് ആസിഡ് അറ്റാക്ക് ഇരയുടെ മുഖം സൃഷ്ടിച്ചത്. രാജ്യത്ത് ആദ്യമായി സിലിക്കണ്‍ മോഡലുകള്‍ ഉണ്ടാക്കിയതും ഇവരായിരുന്നു. 33 ബോളിവുഡ് സിനിമകളില്‍ മേക്കപ്പ് ആര്‍ട്ടിസ്‌റ് ആയി ജോലി ചെയ്ത ഇവരുടെ ആദ്യ മലയാള ചിത്രമാണ് ഉയരെ. നാലുമണിക്കൂറോളം നീണ്ട മേക്കപ്പിനൊടുവിലാണ് ചിത്രത്തിലെ പാര്‍വതിയെ സൃഷ്ടിച്ചെടുത്തത്.
Show Less

No comments Yet

SLIDESHOW

LATEST VIDEO