മഖ്ബൂൽ സൽമാന്‍ നായകനായെത്തുന്ന ക്രൈം ത്രില്ലര്‍ ‘മാഫി ഡോണ’

നവാഗതനായ പോളി വടക്കൻ മഖ്ബൂൽ സൽമാനെ നായകനാക്കി ഒരുക്കുന്ന ക്രൈം ത്രില്ലറാണ് "മാഫി ഡോണ". വിവേക് എന്ന കഥാപാത്രത്തെയാണ് മഖ്ബൂൽ സൽമാന്‍ അവതരിപ്പിക്കുന്നത്. ശ്രീവിദ്യയാണ് നായിക. ഇവർ ഒരേ ഫ്ലാറ്റ് സമുച്ചയത്തിലാണ് താമസിക്കുന്നതു. ആ... Read More

നവാഗതനായ പോളി വടക്കൻ മഖ്ബൂൽ സൽമാനെ നായകനാക്കി ഒരുക്കുന്ന ക്രൈം ത്രില്ലറാണ് “മാഫി ഡോണ”. വിവേക് എന്ന കഥാപാത്രത്തെയാണ് മഖ്ബൂൽ സൽമാന്‍ അവതരിപ്പിക്കുന്നത്. ശ്രീവിദ്യയാണ് നായിക. ഇവർ ഒരേ ഫ്ലാറ്റ് സമുച്ചയത്തിലാണ് താമസിക്കുന്നതു. ആ ഫ്‌ളാറ്റിൽ തന്നെ താമസിക്കുന്ന പ്ലസ് 2 വിദ്യാർത്ഥിനിയായ അനു ഇമ്മാനുവൽ(ഫജ്ത) ഒരു പ്രത്യേക സാഹചര്യത്തിൽ കാണാതാവുന്നു. അനുവിന്റെ അച്ഛൻ ആയ ഇമ്മാനുവൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നു . അന്വേഷണം ഏറ്റെടുക്കുന്ന ഇൻസ്‌പെക്ടർ ജഗന്നാഥൻ ( ജൂബിൽ രാജൻ. പി. ദേവ് ) ഫ്ലാറ്റിൽ എത്തുന്നു. ആ ഫ്ലാറ്റിൽ തന്നെയുള്ള അനുവിന്റെ കൂട്ടുകാരികളെ അടക്കം ചോദ്യം ചെയ്യുന്നു . യാതൊരു തെളിവും കിട്ടാതെ വരുന്ന സാഹചര്യത്തില്‍ അന്വേഷണം ഊര്ജിതമാക്കുന്ന ജഗനാഥന് തന്റെ സുഹൃത്തും പത്ര പ്രവർത്തകയുമായ സുനിതപ്രഭകർ(തേജല്‍) തന്റെ കൂട്ടുകാരിയായ ഡിക്ടറ്റീവ് ദുർഗചന്ദ്രയെ(രമ്യ പണിക്കര്‍) പരിചയപ്പെടുത്തുന്നു. തുടർന്ന് നടക്കുന്ന അന്വേഷണം ആണ്‌ ചിത്രത്തിന്റെ പ്രമേയം.

 

സുധീർ കരമന , സീനു സോഹൻലാൽ , കിരൻരാജ് , ജോഷി മുരിങ്ങൂർ , ജയ്സ്, സീമ ജി നായർ, നീനകുറുപ്പ്, അംബിക മോഹൻ, ദക്ഷ , രമ്യ പണിക്കർ , ആൻസി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

 

 

ഛായാഗ്രഹണം അശ്വഘോഷന്‍, രാജീവ് ആലുങ്കൽ , ഹരിനാരായണൻ എന്നിവരുടെ വരികള്‍ക്ക് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ജാസി ഗിഫ്റ്റാണ്. എസ്ക്യൂട്ടീവ് പ്രൊഡ്യൂസർസ് : ആന്റോ മൂർക്കനാട് , വിത്സൻ പനങ്ങാടൻ , രഘു വിതുര. മേക്കപ്പ് ജയമോഹന്‍, വസ്ത്രാലങ്കാരം ബുസി ബേബി ജോണ്‍, കലാസംവിധാനം കോയാസ്. എഡിറ്റിംഗ് അച്ചൂസ്. അസോസിയേറ്റ് ഡയറക്ടര്‍ സബിന്‍ കാട്ടുങ്ങല്‍. പ്രോഡക്ഷന്‍ കണ്ട്രോളര്‍ വിനോദ് പറവൂര്‍. നിശ്ചല ചായാഗ്രഹണം ഇക്കുട്ട്സ് രഘു ആലുവാ.

Show Less

No comments Yet

SLIDESHOW

LATEST VIDEO