മമ്മൂട്ടി ആരാധകര്‍ കാത്തിരുന്ന ‘മധുരരാജ’ ടീസര്‍

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന മാസ്സ് എന്റർടൈനറാണ് മധുരരാജ.പോക്കിരിരാജ ഒരുക്കിയ വൈശാഖ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.  ചിത്രത്തിന്റെ ടീസർ ഇന്നലെ വൈകിട്ട് അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.ഗംഭീര വരവേൽപ്പാണ് ചിത്രത്തിന്റെ ടീസറിന് ലഭിച്ചത്.... Read More

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന മാസ്സ് എന്റർടൈനറാണ് മധുരരാജ.പോക്കിരിരാജ ഒരുക്കിയ വൈശാഖ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.  ചിത്രത്തിന്റെ ടീസർ ഇന്നലെ വൈകിട്ട് അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.ഗംഭീര വരവേൽപ്പാണ് ചിത്രത്തിന്റെ ടീസറിന് ലഭിച്ചത്.

 

 

പോക്കിരി രാജയിലുണ്ടായിരുന്ന പൃഥ്വിരാജിന് പകരം ഇക്കുറി തമിഴ് നടന്‍ ജയ് ആണ് മമ്മൂട്ടിക്കൊപ്പം എത്തിയിരിക്കുന്നത്. ബോളിവുഡ് താരം സണ്ണി ലിയോണിന്‍റെ ഐറ്റം ഡാന്‍സും ചിത്രത്തിലെ ഹൈലൈറ്റാണ്.  അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് നായികമാര്‍. ഷാജി കുമാറാണ് ഛായാഗ്രഹണം. ഗോപി സുന്ദറാണ് സംഗീതം. ഒരേ സമയം മലയാളം, തമിഴ്, തെലുഗ് ഭാഷകളില്‍ ചിത്രം റിലീസിനെത്തും. ഏപ്രില്‍ പത്തിന് വിഷു റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

 
Show Less

No comments Yet

SLIDESHOW

LATEST VIDEO