പ്രേക്ഷകരെ ആവേശഭരിതരാക്കാന്‍ ‘മധുര രാജ’യായി മമ്മൂട്ടി എത്തുന്നു

2010 ല്‍ ഉദയ്കൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത പോക്കിരിരാജാ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ, പ്രേക്ഷകരെ ഏറെ ആവേശഭരിതരാക്കിയ മമ്മൂട്ടി കഥാപാത്രം രാജായാണ് ഇക്കുറി മധുരരാജായായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ... Read More

2010 ല്‍ ഉദയ്കൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത പോക്കിരിരാജാ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ, പ്രേക്ഷകരെ ഏറെ ആവേശഭരിതരാക്കിയ മമ്മൂട്ടി കഥാപാത്രം രാജായാണ് ഇക്കുറി മധുരരാജായായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പ് നിർമ്മിക്കുന്ന ഈ ചിത്രം ഉദയ് കൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. വിശാലമായ ക്യാൻവാസ്സിൽ വലിയ താരനിരയുടെ അകമ്പടിയോടെ, വലിയ മുതൽ മടക്കിയാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.

 

സംഭവബഹുലമായ നിരവധി മുഹൂർത്തങ്ങളും, മികച്ച ആക്ഷൻ രംഗങ്ങളുമൊക്കെയായി ഒരു തികഞ്ഞ എന്‍റർടെയിനര്‍ തന്നെയായിരിക്കും ഈ ചിത്രം. അന്യഭാഷാ ചിത്രങ്ങളോട് കടപിടിക്കത്തക്ക ഉയർന്ന സാങ്കേതിക മികവും ഈ ചിത്രത്തിനുണ്ട്. വൻ വിജയം നേടിയ പുലി മുരുകനു ശേഷം വൈശാഖ് – ഉദയ് കൃഷ്ണ  ടീo ഒത്തു ചേരുന്ന ചിത്രം കൂടിയാണ് മധുരരാജ.

 

ബോളിവു ഡിലെ സെക്സ്ക്യു ൻ ആയ സണ്ണി ലിയോൺ ആദ്യമായി മലയാളത്തിലഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതകൂടിയുണ്ട് മധുരരാജായ്ക്ക്. മുന്നു ദിവസം നീണ്ടു നിന്ന ഇവരുടെ ഒരു ഗാനരംഗത്തിൽ മമ്മൂട്ടി ഉൾപ്പടെ നിരവധി താരങ്ങൾ പങ്കെടുത്തു.

 

നിരവധി അന്യഭാഷാ താരങ്ങൾ ഈ ചിത്രത്തിലുണ്ട്. ജഗ പതിബാബു, പ്രശസ്ത തമിഴ്‌ താരം ജയ്, ആർ.കെ.സുരേഷ്, കരാട്ടെ രാജാ എന്നിവരാണ് പ്രധാനികൾ. അനുശ്രീ, അന്നാ രേഷ്മാരാജൻ, ഷംനാകാസിം, എന്നിവരാണ് നായികാനിരയിലുള്ളത്. നെടുമുടി വേണു, സലിം കുമാർ, കലാഭവൻ ഷാജോൺ, നരേൻ, സിദ്ദിഖ്, വി.കെ. ബൈജു, രമേഷ് പിഷാരടി, കൈലാഷ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ചാലി പാലാ, ജി.സുരേഷ് കുമാർ, ജോൺ കൈപ്പള്ളി ,മഹിമാ നമ്പ്യാർ, തെസ്നി ഖാൻ, പ്രിയങ്ക, വിനയ പ്രസാദ്, പ്രശാന്ത് അലക്സാണ്ഡ ർ, പാർവ്വതി നമ്പ്യാർ എന്നിവരും പ്രധാന താരങ്ങളാണ് –

 

ഗാനങ്ങൾ – ഹരി നാരായണൻ, മുരുകൻ കാട്ടാക്കട. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നതു. ഷാജികുമാര്‍ ഛായാഗ്രാഹണവും, എ ഡിറ്റിംഗ് – മഹേഷ് നാരായണനും നിര്‍വ്വഹിക്കുന്നു. ചിത്രിതരണം പൂർത്തിയായ ഈ ചിത്രം യു.കെ.സ്റ്റുഡിയോസ് പ്രദർശനത്തിനെത്തിക്കുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO