എം എ നിഷാദിന്റെ ‘തെളിവ്’

കിണർ എന്ന ചിത്രത്തിനു ശേഷം എം എ നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ്  "തെളിവ്". ഇതിക പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേംകുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ലോഞ്ചിങ് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ നടന്നു.  മന്ത്രി ജി... Read More
കിണർ എന്ന ചിത്രത്തിനു ശേഷം എം എ നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ്  “തെളിവ്”. ഇതിക പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേംകുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ലോഞ്ചിങ് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ നടന്നു.  മന്ത്രി ജി സുധാകരൻ ഭദ്രദീപം കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു. തുടർന്ന് ഇതിക പ്രൊഡക്ഷൻസിന്റെ ലോഗോ മന്ത്രി കെ രാജു പ്രകാശനം ചെയ്തു.ചിത്രത്തിന്റെ പേര് മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ പ്രകാശനം ചെയതു.സംവിധായകൻ എം എ നിഷാദിനെക്കുറിച്ചും അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളെ ക്കുറിച്ചും കമൽ സദസ്യരെ പരിചയപ്പെടുത്തി.
 
 
തെളിവ് എന്ന ചിത്രത്തിലെ താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും പേരുകൾ സിബി മലയിൽ അറിയിച്ചു. തുടർന്ന് നെടുമുടി വേണു ” തെളിവ് ” എന്ന ചിത്രത്തിന്റെ തിരക്കഥാ കോപ്പി ചെറിയാൻ കല്പകവാടി യ്ക്ക് കെെമാറി.ചടങ്ങിൽ ഡി ജി പി മുഹമ്മദ് യാസിം,എ ഡി ജി പി ന്മാരായ ശങ്കർ റെഡ്ഡി,രാജേഷ് ദിവാൻ,ഷെയ്ക്ക് ഭർവേശ്,ഹേമചന്ദ്രൻ, മല്ലികാ സുകുമാരൻ,ഭാഗ്യലക്ഷ്മി,സാജൻ,ശാന്തിവിള ദിനേശ് തുടങ്ങിയ മറ്റു പ്രമുഖരും സന്നിഹിതരായിരുന്നു.
 
 
 
 
  “കിണർ “എന്ന ചിത്രത്തിനു ശേഷം എം എ നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ” തെളിവ് “. ഇതികാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേംകുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം ചെറിയാൻ കല്പകവാടി എഴുതുന്നു.നിഖിൽ എസ് പ്രവീൺ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.  കെ ജയകുമാർ,പ്രഭാവർമ്മ എന്നിവരുടെ വരികൾക്ക് കല്ലറ ഗോപർ സംഗീതം പകരുന്നു.പശ്ചാത്തല സംഗീതം-എം ജയചന്ദ്രൻ.  
 
 
ആശാശരത്ത്,ലാൽ, നെടുമുടിവേണു,രഞ്ജിപണിക്കർ, ജോയ് മാത്യൂ,ഇന്ദ്രൻസ്,സിജോയ് വർഗ്ഗീസ്,സുധീർ കരമന,സോഹൻ സീനുലാൽ,അനിൽ നെടുമങ്ങാട്, കൊച്ചുപ്രേമൻ,മൊഹ്സിൻ ഖാൻ,മാലാ പാർവ്വതി,മീരാനായർ,പൗളീ വത്സൻ,അനിതാനായർ തുടങ്ങിയവർ അഭിനയിക്കുന്നു.  ഡി ജി പി മുഹമ്മദ് യാസിമിന്റെ മകൻ മൊഹ്സിൻ ഖാനെ ഈ ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്നു.
 
 
 പ്രൊഡക്ഷൻ കൺട്രോളർ-ബിനു മുരളി,കല-രാമു,മേക്കപ്പ്-മനോജ് അന്കമാലി,വസ്ത്രാലങ്കാരം-സുനിൽ റഹ്മാൻ,സ്റ്റിൽസ്-ജയപ്രകാശ് അതളൂർ,പരസ്യകല-കോളിൻസ് ലിയോഫിൽ,എഡിറ്റർ-ശ്രീകുമാർ നായർ,ഓഡിയോഗ്രാഫി-രാജാകൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്-സജയൻ ഉദയൻകുളങ്ങര.     -എ എസ് ദിനേശ്.
Show Less

No comments Yet

SLIDESHOW

LATEST VIDEO