വ്യത്യസ്തമായ മറ്റൊരു പാട്ടുമായി ‘ഹൂ’

പ്രണയത്തിന്റെയും, വിരഹത്തിന്റെയും മാധുര്യവും, നൊമ്പരവും നിറച്ച, ഹൂ വിലെ രണ്ടാമത്തെ ഗാനം റിലീസ് ആയി.    മലയാള സിനിമയ്ക്ക് ഇതുവരെയും പുതുമകൾ മാത്രം സമ്മാനിച്ച who ഇത്തവണയും പതിവ് തെറ്റിച്ചില്ല.  കത്താർസിസും, മണികണ്ഠൻ അയ്യപ്പയും... Read More
പ്രണയത്തിന്റെയും, വിരഹത്തിന്റെയും മാധുര്യവും, നൊമ്പരവും നിറച്ച, ഹൂ വിലെ രണ്ടാമത്തെ ഗാനം റിലീസ് ആയി. 
 
മലയാള സിനിമയ്ക്ക് ഇതുവരെയും പുതുമകൾ മാത്രം സമ്മാനിച്ച who ഇത്തവണയും പതിവ് തെറ്റിച്ചില്ല.  കത്താർസിസും, മണികണ്ഠൻ അയ്യപ്പയും ചേർന്ന് ഇംഗ്ലീഷിൽ ഒരുക്കിയ lonely lake (ഏകാന്ത തടാകം) എന്ന ഗാനം മികച്ച ഒരു മെലഡി അനുഭവമാണ് ശ്രോതാക്കൾക്ക് നൽകുന്നത്. 
 
ശ്രുതി മേനോൻ അവതരിപ്പിക്കുന്ന Dr. അനുപമ  ആവർത്തൻ എന്ന കഥാപാത്രത്തിന്റെ അന്തർ സംഘർഷങ്ങളെ വ്യക്തമായി ചിത്രീകരിക്കുന്ന വരികളും, സംഗീതവും, അതിനൊത്ത ദൃശ്യമികവിലാണ് ഛായാഗ്രാഹകൻ അമിത് സുരേന്ദ്രൻ ഒപ്പിയെടുത്തത്. 
 
പുറമേയ്ക്ക് ശാന്തമായ, എന്നാൽ അകമേ കലങ്ങിയൊഴുകുന്ന ഒരു നിശബ്ദമായ തടാകത്തിന്റെ പശ്ചാത്തലത്തിൽ ഒരു തോണിയിൽ ഏകയായി സഞ്ചരിക്കുന്ന  കഥാപാത്രത്തിന്റെ മാനസികാവസ്ഥയെ വരച്ചു കാണിക്കുന്ന ഈ ഗാനം ഇതിനോടകം സംഗീതപ്രേമികൾ ഏറ്റെടുത്തുകഴിഞ്ഞു. 
 
മലയാള സിനിമയുടെ മുഖച്ഛായ തന്നെ മാറ്റി മറിക്കുന്ന നിർമ്മാണത്തിന്റെ ഓരോ ഘട്ടവും പ്രേക്ഷകന് പുതുമകൾ സമ്മാനിക്കുകയാണ്. 
 
ഹോളിവുഡ് പ്രതിഭകളും പങ്കാളികളായ who സെപ്റ്റംബറിൽ തീയറ്ററിൽ എത്തുന്നുണ്ട്. പുറത്തു വരുന്ന വാർത്തകളും, ഗാനങ്ങളും പ്രേക്ഷകരുടെ പ്രതീക്ഷയെ വാനോളം ഉയർത്തുന്നതാണ്.
Show Less

No comments Yet

SLIDESHOW

LATEST VIDEO