ലോക്സഭയിലേക്ക് മത്സരിക്കില്ല

  -ഉമ്മന്‍ചാണ്ടി   എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ദേശീയ രാഷ്ട്രീയത്തിലും കാലുറപ്പിച്ച നിലയ്ക്ക് ഇക്കുറി ലോക്സഭയിലേക്ക് മത്സരിക്കുമോ എന്നത് രാഷ്ട്രീയവൃത്തങ്ങളിലെ വലിയ ആകാംക്ഷയായിരുന്നു. 'കേരളശബ്ദം' സ്പെഷ്യല്‍ കറസ്പോണ്ടന്‍റ് ചെറുകര സണ്ണിലൂക്കോസിന് അനുവദിച്ച അഭിമുഖത്തിലൂടെ ഉമ്മന്‍ചാണ്ടി... Read More

 

-ഉമ്മന്‍ചാണ്ടി

 

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ദേശീയ രാഷ്ട്രീയത്തിലും കാലുറപ്പിച്ച നിലയ്ക്ക് ഇക്കുറി ലോക്സഭയിലേക്ക് മത്സരിക്കുമോ എന്നത് രാഷ്ട്രീയവൃത്തങ്ങളിലെ വലിയ ആകാംക്ഷയായിരുന്നു. ‘കേരളശബ്ദം’ സ്പെഷ്യല്‍ കറസ്പോണ്ടന്‍റ് ചെറുകര സണ്ണിലൂക്കോസിന് അനുവദിച്ച അഭിമുഖത്തിലൂടെ ഉമ്മന്‍ചാണ്ടി തന്‍റെ നയം വ്യക്തമാക്കുന്നു.

 

? ശബരിമല വിഷയത്തില്‍ വ്യക്തമായ ഒരു നിലപാടെടുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്ന സി.പി.എം. വിമര്‍ശനത്തോട്.

ശബരിമല പ്രശ്നത്തില്‍ ആത്മാര്‍ത്ഥതയോടുകൂടി ശരിയായ നിലപാടെടുത്തത് യു.ഡി.എഫാണ്. കോടിക്കണക്കിന് ഭക്തജനങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്ന ശബരിമലയുടെ പാവനതയും വിശ്വാസികളുടെ താല്‍പ്പര്യവും മനസ്സിലാക്കിയാണ് അവിടുത്തെ വിശ്വാസങ്ങളും ആചാരങ്ങളും അതേപടി നിലനിര്‍ത്തണമെന്ന് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.

? ശബരിമല വിഷയത്തോടെ മുസ്ലീം ന്യൂനപക്ഷത്തിന്‍റെയും പിന്നോക്ക ദലിത് വിഭാഗത്തിന്‍റെയും പിന്തുണ വലിയ തോതില്‍ വര്‍ദ്ധിച്ചെന്നാണ് സി.പി.എം വിലയിരുത്തുന്നത്.

ലോക്സഭാ ഇലക്ഷന്‍ ഫലം വരുംവരെ അങ്ങനെ അവര്‍ക്ക് സ്വയം ആശ്വസിക്കാനവകാശമുണ്ട്. ഈശ്വരവിശ്വാസികളായ മുഴുവന്‍ മലയാളികളും വ്രണിതഹൃദയരാണ്. അതില്‍ ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ സവര്‍ണ്ണ അവര്‍ണ്ണ വ്യത്യാസമൊന്നുമില്ല. നാല് വോട്ടിനുവേണ്ടി കേരളത്തിലെ ജനങ്ങളെ ശബരിമല വിഷയം മുന്‍നിര്‍ത്തി ജാതിയുടെയും മതത്തിന്‍റെയും അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും ഭരണകൂടം നടത്തിയ ശ്രമം അങ്ങേയറ്റം നിര്‍ഭാഗ്യകരമായിപ്പോയി.

?നരേന്ദ്ര മോദിയെ അധികാരത്തില്‍നിന്ന് പുറത്താക്കാനായാല്‍ പ്രധാനമന്ത്രി പദത്തിലേക്ക് രാഹുല്‍ ഗാന്ധിയുടെ സാദ്ധ്യത എത്രത്തോളം.

ബി.ജെ.പിയെ അധികാരത്തില്‍നിന്നു പുറത്താക്കാനുള്ള പരിശ്രമങ്ങള്‍ക്ക് രാജ്യത്ത് പൊതുവില്‍ നേതൃത്വം കൊടുക്കുക രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസുമായിരിക്കും. അത് കഴിഞ്ഞുള്ള കാര്യം ദേശീയതലത്തില്‍ ബി.ജെ.പി വിരുദ്ധകക്ഷികള്‍ എല്ലാവരുംകൂടി തീരുമാനിക്കും…..

16-28 ഫെബ്രുരി 2019 ലക്കത്തില്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO