മുന്‍ കെ.പി.സി.സി നിര്‍വ്വാഹക സമിതിയംഗമടക്കം പ്രാദേശിക നേതാക്കള്‍ അറസ്റ്റില്‍

സമുന്നതനായ കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍റെ പേരില്‍, കോണ്‍ഗ്രസ് നേതാക്കള്‍തന്നെ നടത്തിയ വന്‍ വെട്ടിപ്പിന്‍റെ ഞെട്ടിപ്പിക്കുന്ന അണിയറക്കഥകളാണിപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കെ. കരുണാകരന്‍റെ മരണശേഷം, അദ്ദേഹത്തിന്‍റെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ച്, സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിക്കായി ധനസമാഹരണം... Read More

സമുന്നതനായ കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍റെ പേരില്‍, കോണ്‍ഗ്രസ് നേതാക്കള്‍തന്നെ നടത്തിയ വന്‍ വെട്ടിപ്പിന്‍റെ ഞെട്ടിപ്പിക്കുന്ന അണിയറക്കഥകളാണിപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കെ. കരുണാകരന്‍റെ മരണശേഷം, അദ്ദേഹത്തിന്‍റെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ച്, സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിക്കായി ധനസമാഹരണം നടത്തിയശേഷം, റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു ട്രസ്റ്റിന്‍റെ ഭാരവാഹികള്‍.

 

കണ്ണൂരിലെ ചെറുപുഴയിലാണ്, കെ. കരുണാകരന്‍റെ പേരിലുള്ള ട്രസ്റ്റിന്‍റെ പേരില്‍ ഈ വിധത്തില്‍ ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. മുന്‍. കെ.പി.സി.സി നിര്‍വ്വാഹകസമിതി അംഗം കെ. കുഞ്ഞിക്കൃഷ്ണന്‍ നായരാണ് കെ. കരുണാകരന്‍ സ്മാരക ട്രസ്റ്റിന്‍റെ ചെയര്‍മാന്‍. മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായ റോഷിജോസാണ് സെക്രട്ടറി. മുസ്ലീംലീഗ് നേതാവ് അബ്ദുള്‍സലാം ആണ് ട്രഷറര്‍. മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജയിംസ് പന്തമാക്കല്‍, എസ്.എന്‍.ഡി.പി.യോഗം തളിപ്പറമ്പ് യൂണിയന്‍ പ്രസിഡന്‍റ് വി.പി. ദാസന്‍ എന്നിവരടക്കം മുപ്പതംഗ ട്രസ്റ്റായിരുന്നു. അംഗങ്ങള്‍ ഓരോ ലക്ഷം രൂപവീതം ഓഹരി എടുത്താണ് അടിസ്ഥാന മൂലധനം സ്വരൂപിച്ചതും, ആശുപത്രി നിര്‍മ്മാണത്തിനാവശ്യമായ ഭൂമി കണ്ടെത്തിയതും.

 

എന്നാല്‍, ഫണ്ട് സമാഹരണവും റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യവുമല്ലാതെ ട്രസ്റ്റിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ചെയര്‍മാനും, ഒരു വിഭാഗം ഡയറക്ടര്‍മാരും താല്‍പ്പര്യം കാണിച്ചതേയില്ല. അതോടെ ഭരണസമിതിയില്‍ ഭിന്നതയായി. വൈസ്ചെയര്‍മാന്‍മാരായ ജയിംസ് പന്തമാക്കലും, വി.പി. ദാസനും ചെയര്‍മാനേയും കൂട്ടാളികളേയും ചോദ്യം ചെയ്തതോടെ, ഇവരെ ഒഴിവാക്കി ചെയര്‍മാന്‍ കുഞ്ഞിക്കൃഷ്ണന്‍നായര്‍ മുന്‍കൈയെടുത്ത് ‘ചെറുപുഴ ഡവലപ്പേഴ്സ്’ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. ട്രസ്റ്റിന്‍റെ ഫണ്ടുകള്‍, ബിനാമി സ്ഥാപനങ്ങളിലേക്ക് വഴിമാറ്റുന്നതിനെതിരെ കോണ്‍ഗ്രസിന്‍റെ പ്രാദേശികനേതാവായിരുന്ന ജയിംസ് പന്തമാക്കല്‍ രംഗത്ത് വന്നുവെങ്കിലും പാര്‍ട്ടി നേതൃത്വം പിന്തുണച്ചത് ട്രസ്റ്റ് ചെയര്‍മാനെയായിരുന്നു. വി.എം. സുധീരന്‍ കെ.പി.സി.സി അദ്ധ്യക്ഷനായിരിക്കെ ജയിംസിനെ പാര്‍ട്ടിയില്‍നിന്ന് പുറത്തിറക്കുകയും ചെയ്തു. പക്ഷേ, യാഥാര്‍ത്ഥ്യം അറിയാവുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജയിംസ് പന്തമാക്കന്‍റെ ഒപ്പമായിരുന്നു. തൊട്ടടുത്തുനടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍, അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള ജനാധിപത്യ വികസന മുന്നണി (ഡി.ഡി.എഫ്) കോണ്‍ഗ്രസ് നേതൃത്വത്തെ പരാജയപ്പെടുത്തി വിജയം നേടി. ഇപ്പോള്‍ ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്‍റായ ജയിംസ് പന്തമാക്കല്‍, കെ. കരുണാകരന്‍ ട്രസ്റ്റിന്‍റെ പേരില്‍ നടക്കുന്ന വെട്ടിപ്പുകള്‍ക്കെതിരെ നിയമപോരാട്ടം നടത്തിവരികയാണ്.

 

ഇതിനെത്തുടര്‍ന്നാണ് കെ. കരുണാകരന്‍റെ പേരില്‍ ട്രസ്റ്റ് ഉണ്ടാക്കി പണം തട്ടിയെടുത്തു എന്ന കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിലായത്. കെ. കുഞ്ഞിക്കൃഷ്ണന്‍നായര്‍, ഡയറക്ടര്‍മാരായ റോഷിജോസ്, ജാതി കുളത്തില്‍ സെബാസ്റ്റ്യന്‍, ചൊവ്വാറ്റുകുന്നേല്‍ സ്കറിയ, ടി.വി. അബ്ദുള്‍ സലിം എന്നിവരെയാണ് ജയിംസ് പന്തമാക്കല്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന്, പയ്യന്നൂര്‍ കോടതിയുടെ നിര്‍ദ്ദേശപ്രകാരം അറസ്റ്റ് ചെയ്തത്. കരുണാകരന്‍ സ്മാരകട്രസ്റ്റിന്‍റെ പേരിലുള്ള പണം, കാസര്‍ഗോട്ട് മറ്റൊരു ട്രസ്റ്റ് രൂപീകരിച്ച് അതിലേക്ക് വകമാറ്റി എന്നും, ഇത് വിശ്വാസവഞ്ചനയാണെന്നുമാണ് കേസ്.

(1-15 ഒക്ടോബര്‍ ലക്കത്തില്‍)

Show Less

No comments Yet

SLIDESHOW

LATEST VIDEO