പുതുരുചിയില്‍ ലൈവ് റോള്‍ ഐസ്ക്രീമുകള്‍

മാംഗോ, ചോക്ലേറ്റ് തുടങ്ങി ലൈവ് റോള്‍ ഐസ്ക്രീമുകള്‍ നാല്‍പ്പതില്‍പ്പരം... മില്‍ക്ക് ഷേക്ക്, കേക്ക് ഷേക്ക്, ലസ്സി, മുജീറേറാ, ഐസ് ടീ എന്നിവ നൂറ്റിയന്‍പതില്‍പരം... ചോക്ലേറ്റ്, കാരമന്‍, ബട്ടര്‍സ്കോച്ച്, റെഗുലര്‍ എന്നിങ്ങനെ കോള്‍ഡ് കോഫി നാല്... Read More

മാംഗോ, ചോക്ലേറ്റ് തുടങ്ങി ലൈവ് റോള്‍ ഐസ്ക്രീമുകള്‍ നാല്‍പ്പതില്‍പ്പരം… മില്‍ക്ക് ഷേക്ക്, കേക്ക് ഷേക്ക്, ലസ്സി, മുജീറേറാ, ഐസ് ടീ എന്നിവ നൂറ്റിയന്‍പതില്‍പരം… ചോക്ലേറ്റ്, കാരമന്‍, ബട്ടര്‍സ്കോച്ച്, റെഗുലര്‍ എന്നിങ്ങനെ കോള്‍ഡ് കോഫി നാല് വെറൈറ്റി… ഐസ്ക്രീമിലും സോഫ്ട് ഡ്രിങ്ക്സിലുമൊക്കെ രുചിപ്പുതുമ തേടുന്നവര്‍ക്ക് ഒരനുഗ്രഹമായി മാറുകയാണ്, കൊല്ലം എസ്.എന്‍. കോളേജിന് സമീപം കപ്പലണ്ടി മുക്കിലുള്ള ‘ബെറ്റീസ് ബോര്‍മ.’

 

 

ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സ് പാസ്സായശേഷം തൊഴില്‍ തേടി ഗള്‍ഫിലേക്കുപോയ നോബിള്‍ എന്ന ചെറുപ്പക്കാരന്‍, അമ്മ ബെറ്റിയുടെ പേരില്‍ ഒരു വര്‍ഷം മുന്‍പ് തുടക്കം കുറിച്ച ഈ പ്രസ്ഥാനം ചുരുങ്ങിയനാള്‍ കൊണ്ടുതന്നെ വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറിയതിനുപിന്നില്‍ നോബിളിന്‍റെ കഠിനാദ്ധ്വാനമല്ലാതെ മറ്റൊന്നുമല്ല ഉള്ളത്. പിന്നെ കസ്റ്റമേഴ്സിന്‍റെ രുചി മനസ്സിലാക്കാനുള്ള കഴിവും. അങ്ങനെയാണ് ലൈവ് റോള്‍ ഐസ്ക്രീമുകളുടെ എണ്ണം നാല്‍പ്പതില്‍പ്പരമായതും, ഷേക്കുകളുടെ എണ്ണം നൂറ്റി അന്‍പതിനുമേല്‍ പോയതുമൊക്കെ.

 

പാലും പഞ്ചസാരയും, കസ്റ്റമര്‍ ആവശ്യപ്പെടുന്ന ഫ്ളേവറിന് ആവശ്യമായ പള്‍പ്പും ഉപയോഗിച്ചാണ് റോള്‍ ഐസ്ക്രീം തയ്യാറാക്കുന്നത്. അതുപോലെ തന്നെയാണ് ഫ്ളവേര്‍ഡ് സോഡയും തയ്യാറാക്കുന്നത്. ഏത് ഫ്ളേവറിലെയും ലൈവ് സോഡ തയ്യാറാക്കുന്നത് അതാതിന്‍റെ ഫ്ളേവര്‍ ചേര്‍ത്തിട്ടാണെന്നാണ് നോബിള്‍ പറയുന്നത്. ഇതുകൂടാതെ ഫ്രഷ് ഫ്രൂട്ട് ഐസ്ക്രീം ജൂസുമുണ്ട്. ഇതില്‍ എടുത്തുപറയേണ്ടുന്ന ഒരു പ്രത്യേകത, സ്വന്തം ചേരുവകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഇവയില്‍ പലതും മറ്റൊരു വ്യക്തിക്ക് ഇതേ രുചിയോടെ തയ്യാറാക്കുവാന്‍ കഴിയില്ല എന്നുള്ളതാണ്. അതുകൊണ്ടുതന്നെ ബെറ്റീസ് ബോര്‍മയില്‍ നിന്നും ഇതിലേതെങ്കിലും ഒരു ഐറ്റം കഴിച്ചിട്ടുള്ള വ്യക്തിക്ക് വീണ്ടും ഒരിക്കല്‍ക്കൂടി ആ രുചി ആസ്വദിക്കണമെങ്കില്‍ ഇവിടെത്തന്നെ വരേണ്ട അവസ്ഥയാണുള്ളത്. മറ്റെങ്ങും ഈ രുചി കിട്ടില്ല.

 

 

 

അതിനൊരു പ്രതിവിധിയായും, തന്‍റെ രുചി പരീക്ഷണങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം കൊടുക്കുവാനുമായി ബെറ്റീസ് ബോര്‍മയുടെ ഫ്രാഞ്ചൈസി കേരളത്തിലെവിടെയും നല്‍കുവാനുള്ള ശ്രമത്തിലാണ് നോബിള്‍. അതിനുപക്ഷേ ചില നിബന്ധനകളൊക്കെയുണ്ട്. അതില്‍ പ്രധാനം 250-350 സ്ക്വയര്‍ ഫീറ്റ് സ്ഥലമാണ്. അത്, തങ്ങള്‍ പറയുംപോലെ ഫര്‍ണിഷ് ചെയ്താല്‍, സ്ഥാപനം നടത്തുവാനുളള മറ്റ് ഭൗതിക സാഹചര്യങ്ങളൊക്കെയും ഒരുക്കുന്നത് ബെറ്റീസ് ബോര്‍മയാണ്. മൂന്നുദിവസം, എവിടെയാണോ അവിടെ ചെന്ന് മൂന്ന് വെറൈറ്റി കേക്കും മറ്റും ഉണ്ടാക്കുവാന്‍ പഠിപ്പിക്കുകയും ഐസ്ക്രീമും മറ്റും ഉണ്ടാക്കുവാനുള്ള പരിശീലനം നല്‍കുകയും ചെയ്യും. പിന്നീട് അതിനാവശ്യമായ പൊടി ഐറ്റംസ് അയച്ചുകൊടുക്കും.

 

ഐസ്ക്രീമും മറ്റും തയ്യാറാക്കുന്നത് നോബിളാണെങ്കിലും, കര്‍ട്ടന് പിറകില്‍ നില്‍ക്കാനാഗ്രഹിക്കുന്ന നോബിള്‍, ബാക്കിയൊക്കെയും അമ്മയ്ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ഇതിലൂടെ സമൂഹത്തിന് മറ്റൊരു സന്ദേശം കൂടിയാണ് താന്‍ നല്‍കാനാഗ്രഹിക്കുന്നത് എന്നാണ് നോബിള്‍ പറയുന്നത്. അദ്ധ്വാനിക്കുവാനുള്ള മനസ്സും, കാലത്തിനനുസരിച്ച് ചിന്തിക്കുവാനുള്ള ലേശം കഴിവും ഉണ്ടെങ്കില്‍ ജീവിതമാര്‍ഗ്ഗം നമുക്ക് മുന്നില്‍ തന്നെയുണ്ട്. കപ്പലണ്ടിമുക്കില്‍ നിന്നും കടപ്പാക്കടയിലേക്കുള്ള നാലുവരിപ്പാതയുടെ വശത്തായി ഇങ്ങനൊരു ഷോപ്പ് തുടങ്ങുമ്പോള്‍ മുഖം ചുളിച്ചവരുടെ മുഖത്തുനോക്കി നോബിള്‍, വിജയത്തിന്‍റെ പുഞ്ചിരി പൊഴിക്കുന്നത് ആ ആത്മവിശ്വാസം കൈമുതലായി കരുതിയതുകൊണ്ടാണ്.

 

 

എസ്.എന്‍. കോളേജുകള്‍, എല്‍.എല്‍.ബി കോളേജ്, നിരവധി ട്യൂട്ടോറിയലുകള്‍ എന്നിവിടങ്ങളിലെയൊക്കെ വിദ്യാര്‍ത്ഥികളാണ് ബെറ്റീസ് ബോര്‍മയിലെ പ്രധാന കസ്റ്റമേഴ്സെങ്കിലും, പഴയ തലമുറക്കാര്‍ക്കും ഇതൊരു പ്രിയപ്പെട്ട ഇടമായി മാറിക്കഴിഞ്ഞിരിക്കുന്നു. ചായ, കാപ്പി, വിവിധതരം സ്നാക്സ് എന്നിവയും ലഭ്യമാണ്.
എല്ലാറ്റിനും മേല്‍നോട്ടവുമായി അമ്മമനസ്സോടെ ബെറ്റിയുള്ളപ്പോള്‍, ഒക്കെ അങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ.

 

ജയചന്ദ്രന്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO