സിനിമപോലെ ജീവിതം

നാം എന്തായിത്തീരാന്‍ ആഗ്രഹിക്കുന്നുവോ, ആ ആഗ്രഹ സഫലീകരണത്തിനായി പ്രാപഞ്ചിക ശക്തികള്‍ നമ്മുടെ പിന്നില്‍ അണിചേരുമെന്ന് പറഞ്ഞത് പൗലോ കൊയ് ലോ ആണ്. അതുപോലെയുള്ള അനുഭവമാണ് കോട്ടുക്കല്‍ സ്വദേശി സുധീഷ് അഞ്ചലിന് പറയാനുള്ളത്. സിനിമയോട് ഒടുങ്ങാത്ത... Read More

നാം എന്തായിത്തീരാന്‍ ആഗ്രഹിക്കുന്നുവോ, ആ ആഗ്രഹ സഫലീകരണത്തിനായി പ്രാപഞ്ചിക ശക്തികള്‍ നമ്മുടെ പിന്നില്‍ അണിചേരുമെന്ന് പറഞ്ഞത് പൗലോ കൊയ് ലോ ആണ്. അതുപോലെയുള്ള അനുഭവമാണ് കോട്ടുക്കല്‍ സ്വദേശി സുധീഷ് അഞ്ചലിന് പറയാനുള്ളത്. സിനിമയോട് ഒടുങ്ങാത്ത അഭിവാഞ്ഛ കുട്ടിക്കാലം മുതല്‍ക്കേ പുലര്‍ത്തി വന്ന വ്യക്തിയാണ് സുധീഷ്. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുത്തശ്ശിയുടെ മാടക്കടയിലെ ചാക്കുതുന്നിയ ബോര്‍ഡില്‍ ആയൂര്‍ ഐശ്വര്യ ടാക്കീസില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമയുടെ പോസ്റ്റര്‍ പതിക്കുമായിരുന്നു. അതിനുള്ള പ്രതിഫലമാകട്ടെ സൗജന്യമായി സിനിമ കാണാനുള്ള അനുമതിയും. അത് സിനിമയോടുള്ള പ്രത്യേകമായൊരു ഇഷ്ടം ജനിപ്പിച്ചു.

 

 

അങ്ങനെ ഒരിക്കല്‍ കേട്ടപാതി കേള്‍ക്കാത്ത പാതി കയ്യില്‍ കിട്ടിയ 500 രൂപയുമായി ചെന്നൈയ്ക്ക് തിരിച്ചു. അവിടെ സുധീഷിനെ സ്വീകരിച്ചത് സിനിമാമോഹങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്ന ചെന്നൈയായിരുന്നില്ല. തന്‍റെ മാനസികപ്രശ്നങ്ങളും നേരിട്ട കയ്പ്പേറിയ അനുഭവങ്ങളും സുധീഷ് കുറെപേപ്പറുകളില്‍ എഴുതിനിറച്ചു. പിന്നെ അത് ഒരു സിനിമാപോസ്റ്ററൊട്ടിപ്പുകാരന്‍റെ ഹൃദയത്തുടിപ്പുകളുള്‍ക്കൊ ണ്ട നോവലായി പരിവര്‍ത്തനപ്പെട്ടു. ‘സ്ലിപ്പ്’ എന്നാണ് പേര്. ഈ നോവല്‍ ചലച്ചിത്രമാക്കാന്‍ വേണ്ടി സിബിമലയില്‍, ലാല്‍ജോസ്, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവരെ സമീപിച്ചെങ്കിലും അനുഭാവ പ്രതികരണവുമുണ്ടായില്ല. നടന്‍ ടിനിടോം പറഞ്ഞു നിന്‍റെ കഥ വളരെ നല്ല കഥയാണ്. തമിഴ് സിനിമാചട്ടക്കൂട്ടില്‍ തീര്‍ച്ചയായും വിജയിക്കും.

 

 

പിന്നെ സുധീഷിനെ കാണുന്നത് സ്ലിപ്പ് നോവലുമായി ഐ.എഫ്.എഫ്.കെയുടെ പ്രദര്‍ശനശാലാ മുറ്റത്താണ്. നോവല്‍ ഉയര്‍ത്തി തീയറ്റര്‍ പരിസരത്തെത്തുന്ന പ്രേക്ഷകരോട് സുധീഷ് പറയും ഞാനൊരു സിനിമാപോസ്റ്ററൊട്ടിപ്പ് തൊഴിലാളിയാണ്. ഈ പുസ്തകം എന്‍റെ അനുഭവമാണ്. ഇതിനിടയില്‍ സുധീഷിന്‍റെ അരികിലെത്തിയ സംവിധായകന്‍ ശ്യാമപ്രസാദിന്‍റെ നിര്‍ദ്ദേശപ്രകാരം തന്‍റെ അനുഭവങ്ങളെ കൂട്ടിയിണക്കി ഒരു ഡോക്യുമെന്‍ററി തയ്യാറാക്കി. ‘കഥ(യില്‍) ഇല്ലാത്തവര്‍’ എന്ന പേരില്‍. ഇതിന് ശബ്ദം പകരാന്‍ സുരേഷ് ഗോപി, മേനക, റസൂല്‍പൂക്കുട്ടി, ശ്യാമപ്രസാദ്, രാജീവ് അഞ്ചല്‍, നിര്‍മ്മാതാവ് സുരേഷ്കുമാര്‍ തുടങ്ങിയവര്‍ തയ്യാറായി എന്നതും മറ്റൊരത്ഭുതം. സുധീഷിന്‍റെ അനുഭവങ്ങളുടെ ലഘുലേഖ ഇംഗ്ലീഷ്പത്രത്തിലും പ്രസിദ്ധീകരിച്ചിരുന്നു. ഇതിനിടയില്‍ സംവിധായകന്‍ ജയരാജുമായി പരിചയപ്പെട്ടു.

 

 

‘ഒറ്റാല്‍’ എന്ന ചിത്രവുമായി ഐ.എഫ്.എഫ്.കെ ചലച്ചിത്രമേളയില്‍ എത്തിയപ്പോഴായിരുന്നു അത്. ജയരാജിന്‍റെ നിര്‍ബന്ധത്താല്‍ ‘ഭയാനകം’ എന്ന ചിത്രത്തില്‍ അസിസ്റ്റന്‍റ് ഡയറക്ടറാവുകയും ചെയ്തു. ഇതിനെല്ലാമപ്പുറം മ്യൂറല്‍ പെയിന്‍റിംഗ് രംഗത്തും ഫ്ളവേഴ്സ് കോമഡി ഷോയിലും ശ്രദ്ധേയനായ സുധീഷിന്‍റെ പ്രധാന ആഗ്രഹം തന്‍റെ ആത്മകഥാംശമുള്ള നോവലായ സ്ലിപ്പ് ചലച്ചിത്രമാക്കുക എന്നതാണ്. പിന്നെ ചെറിയ അഭിനയമോഹവുമുണ്ട്. ഇതിനുവേണ്ടി സഹൃദയരായ ചലച്ചിത്ര പ്രവര്‍ത്തകര്‍ വിളിക്കേണ്ട നമ്പര്‍ ഇതാണ്- 9847359861

Show Less

No comments Yet

SLIDESHOW

LATEST VIDEO