രക്ഷാപ്രവര്‍ത്തനത്തിനിടെ കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍

മലപ്പുറത്ത് കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. എന്‍ഡിആര്‍എഫ്, സൈന്യം, ഫയര്‍ ഫോഴ്സ്, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി 150 പേരാണ് കവളപ്പാറയിലെ രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്നത്. ഇനിയും ഏക്കര്‍ കണക്കിന് സ്ഥലത്ത് തിരച്ചില്‍ നടത്തേണ്ടതുണ്ട്. പലയിടങ്ങളിലും 40 അടിയിലേറെ... Read More

മലപ്പുറത്ത് കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി.

എന്‍ഡിആര്‍എഫ്, സൈന്യം, ഫയര്‍ ഫോഴ്സ്, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി 150 പേരാണ് കവളപ്പാറയിലെ രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്നത്. ഇനിയും ഏക്കര്‍ കണക്കിന് സ്ഥലത്ത് തിരച്ചില്‍ നടത്തേണ്ടതുണ്ട്.

പലയിടങ്ങളിലും 40 അടിയിലേറെ മണ്ണിടിഞ്ഞ് വീണിട്ടുണ്ട്. ഒരു മല ഒന്നാകെ ഈ പ്രദേശത്തെ വിഴുങ്ങിയ അവസ്ഥയാണ്. മഴ അല്‍പം മാറി നില്‍ക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം കുറച്ച്‌ ഊര്‍ജ്ജിതമായിട്ടുണ്ട്. എന്നാല്‍, രക്ഷാപ്രവര്‍ത്തനത്തിനിടെ ചിലയിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ വീണ്ടും ഉണ്ടാകുന്ന അവസ്ഥയുമുണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO