ലാല്‍ജോസ് സാര്‍, എന്‍റെ ഗോഡ്ഫാദറാണ്

ലാല്‍ജോസ് സംവിധാനം ചെയ്ത 'തട്ടുംപുറത്ത് അച്യുതന്‍' എന്ന സിനിമയിലൂടെ കുഞ്ചാക്കോബോബന്‍റെ നായികയായി മലയാളത്തിലെത്തിയ നടിയാണ് ശ്രവണ. ഇപ്പോള്‍ പ്രവീണ്‍ ചന്ദ്രന്‍ മൂടാടി സംവിധാനം നിര്‍വ്വഹിക്കുന്ന 'ഏതം' എന്ന സിനിമയില്‍ നായികയായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ശ്രവണ. ഇരട്ടസംവിധായകായ... Read More

ലാല്‍ജോസ് സംവിധാനം ചെയ്ത ‘തട്ടുംപുറത്ത് അച്യുതന്‍’ എന്ന സിനിമയിലൂടെ കുഞ്ചാക്കോബോബന്‍റെ നായികയായി മലയാളത്തിലെത്തിയ നടിയാണ് ശ്രവണ.
ഇപ്പോള്‍ പ്രവീണ്‍ ചന്ദ്രന്‍ മൂടാടി സംവിധാനം നിര്‍വ്വഹിക്കുന്ന ‘ഏതം’ എന്ന സിനിമയില്‍ നായികയായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ശ്രവണ. ഇരട്ടസംവിധായകായ അനില്‍ ബാബുവില്‍ ബാബുവിന്‍റെ മകളായ ശ്രവണയെ ഈയിടെ നേരില്‍ കാണാനിടയായി.

 

 

അച്ഛന്‍റെ സിനിമകളിലൊക്കെ അഭിനയിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ?

 

ഇല്ല. തീരെ പ്രതീക്ഷിക്കാതെയാണ് ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത്. അച്ഛന്‍ എന്നോട്, ഇതേക്കുറിച്ച് ചോദിക്കാറുണ്ടായിരുന്നു. എനിക്ക് പക്ഷേ, താല്‍പ്പര്യം ഉണ്ടായിരുന്നില്ല. സത്യം പറഞ്ഞാല്‍ പേടിയായിരുന്നു എന്നുവേണം പറയുവാന്‍. ക്യാമറയുടെ മുന്നിലേക്ക് വരണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുമില്ല. ഒട്ടും പ്രതീക്ഷിച്ചിട്ടുമില്ല. അച്ഛന്‍ വീട്ടിലുള്ളപ്പോള്‍ ചില വര്‍ക്കുകളൊക്കെ ചെയ്യുന്നത് കണ്ടിട്ട് അതിന്‍റെയൊരു കൗതുകം എന്‍റെ മനസ്സിലുണ്ടായിരുന്നു. എന്തായാലും ഇപ്പോള്‍ ക്യാമറയുടെ മുന്നില്‍തന്നെ എത്തി. അമ്മയുടെയും ജ്യേഷ്ഠന്‍ ദര്‍ശന്‍റെയും നല്ല സപ്പോര്‍ട്ടുണ്ട്.

 

 ‘ഏതം’ സിനിമയില്‍ അഭിനയിക്കാന്‍ ലൊക്കേഷനിലേക്ക് പോകും മുമ്പ് ശ്രവണ സംവിധായകന്‍ ലാല്‍ജോസിനെക്കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു. സമുദായത്തിന്‍റെ ഒരു വാര്‍ഷിക യോഗവുമായി ബന്ധപ്പെട്ട പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ലാല്‍ജോസ് എത്തിയപ്പോഴാണ് ബാബുവിന്‍റെ മകളെന്ന നിലയില്‍ ശ്രവണയെ ആദ്യം കാണുന്നത്. തട്ടുംപുറത്ത് അച്യുതനില്‍ ശ്രവണ നായികയാകാനുള്ള കാരണവും നിമിത്തവും ഒക്കെ ആ പ്രോഗ്രാം തന്നെയായിരുന്നു.

 

 

സംവിധായകന്‍ ലാല്‍ജോസിനെക്കുറിച്ച് ചോദിക്കുമ്പോള്‍ ശ്രവണ പറഞ്ഞു. അഭിനയവുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങള്‍ ലാല്‍ജോസ് സാര്‍ എനിക്ക് പറഞ്ഞുതന്നിട്ടുണ്ട്. എങ്ങനെയൊക്കെ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കണം, അഭിനയിക്കണം, ഡയലോഗ് പറയണം.. എന്നുതുടങ്ങി ഒരുപാട് കാര്യങ്ങള്‍. ലാല്‍ജോസ് സാര്‍ എന്‍റെ മെന്‍ററാണ്. അദ്ദേഹമാണ് എന്‍റെ ഗോഡ്ഫാദര്‍. സിനിമയില്‍ ഞാന്‍ എന്താണോ, അതിന്‍റെ ഫുള്‍ ക്രെഡിറ്റ് ലാല്‍ജോസ് സാറിനുള്ളതാണ്.

 

ജി. കൃഷ്ണന്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO