കുട്ടനാടന്‍ മാര്‍പ്പാപ്പ ആരംഭിച്ചു

നവാഗതനായ ശ്രീജിത്ത് വിജയ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കുട്ടനാടന്‍ മാര്‍പ്പാപ്പയില്‍ കുഞ്ചോക്കോബോബന്‍ നായകനായി അഭിനയിക്കുന്നു. മലയാളമൂവി മേക്കേഴ്സ് ആന്‍റ് ഗ്രാന്‍ഡെ ഫിലിംകോര്‍പ്പറേഷന്‍റെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍, അജി മേടയില്‍ എന്നിവരാണ്... Read More

നവാഗതനായ ശ്രീജിത്ത് വിജയ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കുട്ടനാടന്‍ മാര്‍പ്പാപ്പയില്‍ കുഞ്ചോക്കോബോബന്‍ നായകനായി അഭിനയിക്കുന്നു.
മലയാളമൂവി മേക്കേഴ്സ് ആന്‍റ് ഗ്രാന്‍ഡെ ഫിലിംകോര്‍പ്പറേഷന്‍റെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍, അജി മേടയില്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍.

ശാന്തികൃഷ്ണ, അതിഥിരവി എന്നിവര്‍ നായികാനിരയിലുണ്ട്. കുഞ്ചോക്കോ ബോബന്‍ ക്ലീന്‍ സേവ് ചെയ്ത് മുടിയൊക്കെ വെട്ടിയൊതുക്കി ടീ ഷര്‍ട്ടും ജീന്‍സുമൊക്കെ ധരിച്ച് ജോണ്‍ എന്ന ന്യൂജനറേഷന്‍ ഫാഷന്‍ ഫോട്ടോഗ്രാഫറായി ക്യാമറക്കുമുന്നില്‍ നില്‍ക്കുന്നു. കരുവാറ്റ ഗ്രാമത്തില്‍ കളേഴ്സ് സ്റ്റുഡിയോ എന്ന ഒരു സ്ഥാപനം ജോണ്‍ നടത്തുന്നു. കട്ടിയുള്ള മീശയൊക്കെവച്ച് ധര്‍മ്മജന്‍ ആകെ മാറിയിരിക്കുന്നു. താറാമുട്ട കച്ചവടക്കാരനാണ്. മൊട്ട എന്നാണ് കഥാപാത്രത്തെ വിളിക്കുന്നത്. ജോണിന്‍റെ അടുത്ത ചങ്ങാതിയാണ്.

 

 

രമേഷ് പിഷാരടി അവതരിപ്പിക്കുന്ന പീറ്റര്‍ മറ്റൊരു ഫാഷന്‍ ഫോട്ടോഗ്രാഫറാണ്.
ഇന്നസെന്‍റ്, സലിംകുമാര്‍, ഹരീഷ്കണാരന്‍ അജുവര്‍ഗീസ്, ടിനിടോം, ജോസ്(തൊണ്ടിമുതല്‍ ഫെയിം), വിനോദ് കെടാമംഗലം, സാജന്‍ പള്ളുരുത്തി, മല്ലികാ സുകുമാരന്‍, മഞ്ജു(മറിമായം ഫെയിം) എന്നിവരും ഈ ചിത്രത്തിലെ പ്രധാനതാരങ്ങളാണ്.

 

സംഗീതം രാഹുല്‍രാജ്. അരവിന്ദ്കൃഷ്ണ ഛായാഗ്രഹണവും സുനില്‍ എസ്.പിള്ള എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് സജി കൊരട്ടി, കോസ്റ്റ്യൂം ഡിസൈന്‍ ലിജി പ്രേമന്‍. ചീഫ്അസോസിയേറ്റ് ഡയറക്ടര്‍ അനുരാജ് മനോഹര്‍. അസോസിയേറ്റ് ഡയറക്ടര്‍ ശ്യാംപ്രേം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദ്ഷ, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് ഷെറിന്‍ കലവൂര്‍, സിന്‍ജോ ഒറ്റത്തൈക്കല്‍, മാനേജര്‍ നാസ് കൊല്ലം. മലയാളം മൂവീസ് റിലീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO