‘കുറുപ്പി’ലെ ഇന്ദ്രജിത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍

ദുല്‍ഖര്‍ ചിത്രം സുകുമാരക്കുറുപ്പിലെ ഇന്ദ്രജിത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ആരും അറിയാക്കഥകള്‍ ഇനിയും വാഴും എന്ന അടിക്കുറിപ്പോടു കൂടി ഇന്ദ്രജിത്ത് തന്നെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്. ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം... Read More

ദുല്‍ഖര്‍ ചിത്രം സുകുമാരക്കുറുപ്പിലെ ഇന്ദ്രജിത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ആരും അറിയാക്കഥകള്‍ ഇനിയും വാഴും എന്ന അടിക്കുറിപ്പോടു കൂടി ഇന്ദ്രജിത്ത് തന്നെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്. ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത്‌ ശ്രീനാഥ്‌ രാജേന്ദ്രൻ ആണ്. വേഫെയറർ ഫിലിമ്സിന്റെയും എംസ്റ്റാർ ഫിലിമ്സിന്റെയും ബാനറിൽ ദുൽഖർ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്‌. ദുൽഖറിന് പുറമെ ഇന്ദ്രജിത്‌ സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്‌. നിമിഷ്‌ രവി ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്‌ സുഷിൻ ശ്യാം ആണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO