ദുൽഖർ സൽമാന്‍റെ ‘കുറുപ്പ്’ ചിത്രീകരണം ആരംഭിച്ചു

ദുല്‍ഖര്‍ സല്‍മാനെ കേന്ദ്രകഥാപാത്രമാക്കി  ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ കുറുപ്പിന്‍റെ ചിത്രീകരണം ആരംഭിച്ചു. ദുൽഖറിന് പുറമെ ഇന്ദ്രജിത്‌ സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്‌.  കേരളത്തിലെ... Read More

ദുല്‍ഖര്‍ സല്‍മാനെ കേന്ദ്രകഥാപാത്രമാക്കി  ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ കുറുപ്പിന്‍റെ ചിത്രീകരണം ആരംഭിച്ചു. ദുൽഖറിന് പുറമെ ഇന്ദ്രജിത്‌ സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്‌.  കേരളത്തിലെ പ്രധാന പിടികിട്ടാപ്പുള്ളിയായ പ്രതി സുകുമാരക്കുറുപ്പിൻ്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്.

 

 

ചിത്രത്തില്‍ ദുൽഖറാണ് സുകുമാരക്കുറുപ്പായെത്തുന്നത്. വേഫെയറർ ഫിലിംസിന്‍റെ ബാനറിൽ ദുൽഖർ തന്നെയാണ് ചിത്രത്തിന്‍റെ നിർമ്മാണം. നിമിഷ് രവി ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് സുഷിന്‍ ശ്യാം ആണ്. ദേശീയ പുരസ്‌കാര ജേതാവ് വിനേഷ് ബംഗ്ലാനാണ് കലാസംവിധാനം നിര്‍വഹിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO