സൗബിൻ സാഹിർ,ഷെയ്ൻ നിഗം,ശ്രീനാഥ് ഭാസി ഒപ്പം ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രത്തിലെ താരങ്ങളുടെ അഭിമുഖം. മധു സി നാരായണൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശ്യാം പുഷ്കരൻ ആണ്. 

 

ചിത്രത്തെക്കുറിച്ച് പ്രേക്ഷകർക്ക് പരിചയപ്പെടുത്തുവാനും അവരുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുവാനുമായിരുന്നു ഈ ഒത്തുചേരൽ. ഫഹദ്, നസ്രിയ, സൗബിൻ ഷാഹിർ, സുഷിൻ ശ്യാം, മധു സി. നാരായണൻ, ശ്യാം പുഷ്കർ, ഷെയ്ൻ നിഗം, അന്ന ബെൻ തുടങ്ങിയവർ സിനിമയിലെ രസകരമായ നിമിഷങ്ങൾ പ്രേക്ഷകർക്കായി പങ്കുവെച്ചു.