മമ്മൂട്ടി വീണ്ടും ‘കോട്ടയം കുഞ്ഞച്ച’നായി എത്തും

കോട്ടയംകാര്‍ക്ക് മാത്രമല്ല, മലയാളസിനിമ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്കെല്ലാം ഇതൊരു സന്തോഷവാര്‍ത്തയായിരിക്കും. സൂപ്പര്‍ഹിറ്റായ 'കോട്ടയം കുഞ്ഞച്ചന്‍' എന്ന സിനിമയുടെ രണ്ടാം ഭാഗത്തില്‍ മമ്മൂട്ടി അഭിനയിക്കാന്‍ പോകുന്നു.   സംവിധായകന്‍ ടി.എസ്. സുരേഷ്ബാബു, മമ്മൂട്ടി, തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ്... Read More

കോട്ടയംകാര്‍ക്ക് മാത്രമല്ല, മലയാളസിനിമ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്കെല്ലാം ഇതൊരു സന്തോഷവാര്‍ത്തയായിരിക്കും. സൂപ്പര്‍ഹിറ്റായ ‘കോട്ടയം കുഞ്ഞച്ചന്‍’ എന്ന സിനിമയുടെ രണ്ടാം ഭാഗത്തില്‍ മമ്മൂട്ടി അഭിനയിക്കാന്‍ പോകുന്നു.

 

സംവിധായകന്‍ ടി.എസ്. സുരേഷ്ബാബു, മമ്മൂട്ടി, തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് ടീം ഒരുക്കിയ ഈ സിനിമ നിര്‍മ്മിച്ചത് അരോമാമണിയായിരുന്നു.

 

ഹിറ്റായ പല സിനിമകളുടെയും രണ്ടാം ഭാഗം ചിത്രീകരിക്കുന്ന പ്രവണത നിലനില്‍ക്കെയാണ് കോട്ടയം കുഞ്ഞച്ചനും രണ്ടാം ഭാഗവുമായി എത്തുന്നത്.

 

ഈയടുത്താണ് വിജയ്ബാബുവും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് കോട്ടയം കുഞ്ഞച്ചന്‍റെ രണ്ടാം ഭാഗമെടുക്കാന്‍ മുതിര്‍ന്നത്. എന്നാല്‍ നിര്‍മ്മാതാവ് അരോമമണി അവരുടെ ശ്രമത്തെ തടഞ്ഞു. പിന്നീട് നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ അരോമമണി അനുവാദം നല്‍കിയതിനെ തുടര്‍ന്ന് ആ ഉദ്യമത്തിന് സമാരംഭം കുറിക്കാന്‍ സംവിധായകന്‍ മിഥുനും നിര്‍മ്മാതാവ് വിജയ്ബാബുവും തീരുമാനിച്ചിരിക്കുകയാണിപ്പോള്‍.

 

അഭിനയജീവിതത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ച സിനിമയെന്ന നിലയില്‍ മമ്മൂട്ടിക്കും കോട്ടയം കുഞ്ഞച്ചനോടുള്ള സ്നേഹവും വാത്സല്യവും കൂടുതലാണ്. അതുകൊണ്ടുതന്നെ മമ്മൂട്ടി ഈ പുതിയ പ്രോജക്ടിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

 

മറ്റൊരു ടീം തന്‍റെ കോട്ടയം കുഞ്ഞച്ചനെ പുനര്‍ജീവിപ്പിക്കുന്നതില്‍ സംവിധായകന്‍ സുരേഷ് ബാബുവിനും സന്തോഷമേയുള്ളു. ഇതേ ശ്രേണിയില്‍ വരുന്ന നസ്രാണി ക്യാരക്ടറിനെ വച്ചുകൊണ്ട് സുരേഷ് ബാബു തന്നെ കിഴക്കന്‍ പത്രോസ്, ഉപ്പുകണ്ടം ബ്രദേഴ്സ്, മാര്‍ക്ക് ആന്‍റണി… തുടങ്ങി വിവിധ സിനിമകള്‍ ചെയ്തുകഴിഞ്ഞു. ഇനി ആ ആവര്‍ത്തനം ഒഴിവാക്കാനുള്ള ശ്രമവും സുരേഷ്ബാബുവിന്‍റെ ചിന്തകളില്‍ ഉണ്ടാകാം.

 

മുട്ടത്തുവര്‍ക്കിയുടെ കഥയായിരുന്നു കോട്ടയം കുഞ്ഞച്ചന്‍. രണ്ടാം ഭാഗമെടുക്കുമ്പോള്‍ മുട്ടത്തുവര്‍ക്കി ഫൗണ്ടേഷനുവേണ്ടി ഒരു തുക ഡൊണേറ്റ് ചെയ്യണമെന്ന് അരോമ മണി വിജയ് ബാബുവിനോട് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO