കൊച്ചി-മാലി ഫെറി സര്‍വീസിന് ധാരണയായി

കൊച്ചിയില്‍ നിന്ന് മാലി ദ്വീപിലേക്ക് പാസഞ്ചര്‍-കാര്‍ഗോ ഫെറി സര്‍വീസ് ആരംഭിക്കാന്‍ ഇന്ത്യ-മാലിദ്വീപ് സര്‍ക്കാരുകള്‍ തമ്മില്‍ ധാരണ. ഇതു സംബന്ധിച്ച ധാരണാപത്രം പ്രധാനമന്ത്രി നരേന്ദ്രമോദിയും മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹും ഒപ്പിട്ടു. യാത്രയും ചരക്കുകൈമാറ്റവും... Read More

കൊച്ചിയില്‍ നിന്ന് മാലി ദ്വീപിലേക്ക് പാസഞ്ചര്‍-കാര്‍ഗോ ഫെറി സര്‍വീസ് ആരംഭിക്കാന്‍ ഇന്ത്യ-മാലിദ്വീപ് സര്‍ക്കാരുകള്‍ തമ്മില്‍ ധാരണ. ഇതു സംബന്ധിച്ച ധാരണാപത്രം പ്രധാനമന്ത്രി നരേന്ദ്രമോദിയും മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹും ഒപ്പിട്ടു. യാത്രയും ചരക്കുകൈമാറ്റവും സാദ്ധ്യമാകും വിധത്തിലായിരിക്കും ദിവസ സര്‍വീസ്. രണ്ടാംവട്ടം പ്രധാനമന്ത്രി ആയശേഷം നരേന്ദ്രമോദി നടത്തിയ ആദ്യ വിദേശ സന്ദര്‍ശനത്തിലാണ് തീരുമാനം. പ്രധാനമന്ത്രി മാലിയില്‍ നിന്ന് ശ്രീലങ്കയും സന്ദര്‍ശിച്ചശേഷം ഇന്നലെ ഇന്ത്യയില്‍ തിരിച്ചെത്തി തിരുപ്പതിക്ഷേത്രസന്ദര്‍ശനം നടത്തി. മാലിദ്വീപിന്‍റെ തലസ്ഥാനമായ മാലിയിലേക്കുള്ള യാത്ര കുല്‍ഹുദുഫുഷി ദ്വീപ് വഴിയായിരിക്കും. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിനൊപ്പം വിനോദസഞ്ചാരവും വളര്‍ത്തുന്നതിന്‍റെ ഭാഗമായാണ് ഫെറി സര്‍വ്വീസ്. മാലിദ്വീപുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്ന ആറു കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു.

Show Less

No comments Yet

SLIDESHOW

LATEST VIDEO