ഖജരാഹോയിലെത്തിയ ആദ്യ ഷൂട്ടിംഗ് സംഘം

യുവതാരങ്ങളും മുതിര്‍ന്ന അഭിനേതാക്കളും അണിനിരക്കുന്ന ഖജരാഹോ ഡ്രീംസിന്‍റെ ചിത്രീകരണം ലക്നൗവില്‍ ആരംഭിച്ചു. യുവതാരങ്ങളായ ഷറഫുദ്ദീന്‍, ദ്രുവ്, ചന്തുനാഥ്, അതിഥിരവി എന്നിവരാണ് ആദ്യം ക്യാമറയ്ക്കുമുന്നിലെത്തിയത്. അര്‍ജ്ജുന്‍ അശോകും, ശ്രീനാഥ്ഭാസിയും ഇന്ന് ലൊക്കേഷനിലെത്തിച്ചേരുന്നതോടെ ചിത്രീകരണം കൂടുതല്‍ സജീവമാകും.... Read More

യുവതാരങ്ങളും മുതിര്‍ന്ന അഭിനേതാക്കളും അണിനിരക്കുന്ന ഖജരാഹോ ഡ്രീംസിന്‍റെ ചിത്രീകരണം ലക്നൗവില്‍ ആരംഭിച്ചു. യുവതാരങ്ങളായ ഷറഫുദ്ദീന്‍, ദ്രുവ്, ചന്തുനാഥ്, അതിഥിരവി എന്നിവരാണ് ആദ്യം ക്യാമറയ്ക്കുമുന്നിലെത്തിയത്. അര്‍ജ്ജുന്‍ അശോകും, ശ്രീനാഥ്ഭാസിയും ഇന്ന് ലൊക്കേഷനിലെത്തിച്ചേരുന്നതോടെ ചിത്രീകരണം കൂടുതല്‍ സജീവമാകും.

 

 

സേതു എഴുതുന്ന പന്ത്രണ്ടാമത്തെ തിരക്കഥയാണ് ഖജരാഗോ ഡ്രീംസ്. സേതുവിന്‍റെ കഥയില്‍ യുവതാരങ്ങള്‍ സംഘം ചേര്‍ന്നെത്തുന്നതും ആദ്യമായിട്ടാണ്. 2007 ല്‍ ‘ചോക്ലേറ്റ്’ എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയത് സച്ചിയും സേതുവും ചേര്‍ന്നാണ്. ഇരുവരും ചേര്‍ന്നെഴുതിയ അഞ്ച് തിരക്കഥകള്‍… അതിനുശേഷം ഒറ്റതിരിഞ്ഞുള്ള യാത്രയായിരുന്നു. മമ്മൂട്ടി അഭിനയിച്ച ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്ന സിനിമയുടെ സംവിധായകന്‍ കൂടിയാണ് സേതു.

 

 

സിനിമാജീവിതത്തിന്‍റെ പന്ത്രണ്ടാംവര്‍ഷത്തില്‍ സേതുവിന്‍റെ കയ്യൊപ്പ് പതിഞ്ഞ പന്ത്രണ്ടാമത്തെ തിരക്കഥയാണ് പൗരാണിക ക്ഷേത്രനഗരിയായ ഖജരാഹോയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ‘ഖജരാഹോ ഡ്രീംസ്’. ലക്നൗവില്‍ ഒരുമാസത്തെ ഷൂട്ടിംഗാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ചിത്രീകരണത്തിന്‍റെ രണ്ടാംഘട്ടം വയനാട് മൈസൂര്‍ ഗുണ്ടല്‍പേട്ട് എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും.

 

 

മാര്‍ഴ്സ് എന്‍റര്‍ടെയിന്‍മെന്‍റ്സിന്‍റെ ബാനറില്‍ എസി.പിയും ഗോള്‍ഡ് ലൈന്‍ എം.കെ. നാസറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഖജരാഹോഡ്രീംസ് മനോജ് വാസുദേവ് സംവിധാനം ചെയ്യുന്നു. ഛായാഗ്രഹണം പ്രദീപ്നായര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ ബാദുഷ. കലാസംവിധാനം മോഹന്‍ദാസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിന്‍ജോഒറ്റത്തൈക്കല്‍.

 

അഞ്ജു അഷറഫ്

Show Less

No comments Yet

SLIDESHOW

LATEST VIDEO