‘കടൈകുട്ടി സിങ്ക’മായി കാര്‍ത്തി

പാണ്ഡിരാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന 'കടൈകുട്ടി സിങ്കം' 2ഡി എന്‍റര്‍ടെയിന്‍മെന്‍റ്സിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്നത് സൂര്യയാണ്. സായിഷാ, പ്രിയാഭവാനി, അര്‍ത്ഥന എന്നിങ്ങനെ കാര്‍ത്തിക്ക് മൂന്നുനായികമാരാണ് ചിത്രത്തിലുള്ളത്. സത്യരാജ് കാര്‍ത്തിയുടെ പിതാവിന്‍റെ വേഷമിടുന്നു. കൂടാതെ ദക്ഷിണേന്ത്യന്‍ സിനിമയിലെ... Read More

പാണ്ഡിരാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ‘കടൈകുട്ടി സിങ്കം’ 2ഡി എന്‍റര്‍ടെയിന്‍മെന്‍റ്സിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്നത് സൂര്യയാണ്.
സായിഷാ, പ്രിയാഭവാനി, അര്‍ത്ഥന എന്നിങ്ങനെ കാര്‍ത്തിക്ക് മൂന്നുനായികമാരാണ് ചിത്രത്തിലുള്ളത്. സത്യരാജ് കാര്‍ത്തിയുടെ പിതാവിന്‍റെ വേഷമിടുന്നു. കൂടാതെ ദക്ഷിണേന്ത്യന്‍ സിനിമയിലെ പ്രഗത്ഭരായ വലിയൊരു താരനിര തന്നെ ‘കടൈക്കുട്ടി സിങ്ക’ത്തിലെ മറ്റ് കഥാപാത്രങ്ങള്‍ക്കായി അണിനിരക്കുന്നു എന്നതും ശ്രദ്ധേയം.
കൃഷിയെ ജീവനുതുല്യം സ്നേഹിക്കുന്ന നായക കഥാപാത്രമാണ് കാര്‍ത്തിയുടേത്. ഈ സിനിമയോടെ ഐ.ടി. കമ്പനിയില്‍ ജോലി ചെയ്യുന്ന ചെറുപ്പക്കാരും കൃഷിയില്‍ ആകൃഷ്ടരാകും. അത്രത്തോളം സിനിമയില്‍ കൃഷിയുടെ ആവശ്യകയതയ്ക്ക് പ്രാധാന്യം നല്‍കുന്ന ഒരു സന്ദേശവും ‘കടൈക്കുട്ടി സിങ്ക’ത്തിന് ഉണ്ടെന്ന് സംവിധായകന്‍ പറഞ്ഞു.
സൂര്യയുടെ അനുജനാണ് കാര്‍ത്തി എന്നതുകൊണ്ടോ ആരാധകര്‍ സൂര്യയെ സിങ്കമായി വിശേഷിപ്പിക്കുന്നതുകൊണ്ടോ അല്ല സിനിമയ്ക്ക് ‘കടൈക്കുട്ടി സിങ്കം’ എന്ന് പേരിട്ടത്. അഞ്ച് ചേച്ചിമാര്‍ക്കുശേഷം പിറന്ന ഏറ്റവും ഇളയവനായ ഏക സഹോദരകഥാപാത്രമാണ് കാര്‍ത്തിയുടേത് എന്നതുകൊണ്ടാണെന്നും പാണ്ഡിരാജ് പറഞ്ഞു. ഗ്രാമീണപശ്ചാത്തലത്തില്‍ ആക്ഷന്‍, വൈകാരികത, പ്രണയം എന്നിവ സമന്വയിപ്പിച്ച് ദൃശ്യവത്ക്കരിക്കപ്പെടുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘കടൈക്കുട്ടി സിങ്ക’ത്തിന്‍റെ ഛായാഗ്രാഹകന്‍ സംവിധായകന്‍ കൂടിയായ ആര്‍. വേല്‍രാജാണ്. ഡി. ഇമാന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. സൂര്യയുടെ 2 ഡി എന്‍റര്‍ടെയിന്‍മെന്‍റ്സ് നിര്‍മ്മിക്കുന്ന ‘കടൈക്കുട്ടി സിങ്ക’ത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാജശേഖര്‍ പൂരപാണ്ഡ്യനാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO