30 വര്‍ഷത്തിനു ശേഷം പുതിയ ഭാവത്തില്‍ ‘കരഗാട്ടക്കാരന്‍’

1989-ല്‍ റിലീസ് ചെയ്ത് തമിഴ്സിനിമാലോകം ഇനിയും മറക്കാത്ത 'കരഗാട്ടക്കാരന്‍' എന്ന ചിത്രം പുതിയ ഭാവത്തോടെ പുനര്‍നിര്‍മ്മിക്കുന്നു. സംഗീതസംവിധായകന്‍ ഇളയരാജയുടെ സഹോദരന്‍ ഗംഗൈ അമരന്‍ ആയിരുന്നു ആദ്യഭാഗത്തിന്‍റെ സംവിധായകന്‍. ഇതില്‍ നായികാനായക വേഷത്തില്‍ അഭിനയിച്ചത് രാമരാജനും... Read More

1989-ല്‍ റിലീസ് ചെയ്ത് തമിഴ്സിനിമാലോകം ഇനിയും മറക്കാത്ത ‘കരഗാട്ടക്കാരന്‍’ എന്ന ചിത്രം പുതിയ ഭാവത്തോടെ പുനര്‍നിര്‍മ്മിക്കുന്നു. സംഗീതസംവിധായകന്‍ ഇളയരാജയുടെ സഹോദരന്‍ ഗംഗൈ അമരന്‍ ആയിരുന്നു ആദ്യഭാഗത്തിന്‍റെ സംവിധായകന്‍. ഇതില്‍ നായികാനായക വേഷത്തില്‍ അഭിനയിച്ചത് രാമരാജനും കനകയുമായിരുന്നു.

 

 

ഗൗണ്ടമണിയും സെന്തിലും ചേര്‍ന്ന് അവതരിപ്പിച്ച നര്‍മ്മമുഹൂര്‍ത്തങ്ങളും ഈ ചിത്രത്തിന്‍റെ പ്രധാന വിജയഘടകമായിരുന്നു. ഒരു കരഗാട്ട നര്‍ത്തകന് തന്‍റെ സഹനര്‍ത്തകിയോട് തോന്നുന്ന പ്രണയം നിരവധി കടമ്പകള്‍ പിന്നിട്ട് വിജയം കൈവരിക്കുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. ആ കഥയെ പുതിയ കാലത്തിന്‍റെ രസക്കൂട്ടുകളോടെ, പഴയ ചിത്രത്തിന്‍റെ ആത്മാവ് നഷ്ടപ്പെടാത്ത വിധം ചിത്രീകരിക്കാനാണ് ശ്രമം. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള കരഗാട്ടക്കാരന് 30 വര്‍ഷം മുമ്പ് സംഗീതം നല്‍കിയത് ഇളയരാജയായിരുന്നു. പുതിയ സംഗീതസംവിധായകനെ തീരുമാനിച്ചിട്ടില്ല. ഏതായാലും കരഗാട്ടക്കാരനെ പുതിയ നിറച്ചാര്‍ത്തുകളോടെ അവതരിപ്പിക്കാനുള്ള പ്രാരംഭനടപടികള്‍ നടന്നുവരുന്നു. താരങ്ങളെയും മറ്റ് സാങ്കേതികപ്രവര്‍ത്തകരെയും നിര്‍ണ്ണയിച്ചുവരുന്നതേയുള്ളൂ.

Show Less

No comments Yet

SLIDESHOW

LATEST VIDEO