കണ്ണൻ താമരക്കുളം നാല് വ്യത്യസ്ത വേഷങ്ങളിൽ എത്തുന്ന ‘മൊബീനിയാ’യുടെ ചിത്രീകരണം പൂർത്തിയായി…

നിവിൻ ദാമോദരൻ സംവിധാനം ചെയ്ത് പ്രശസ്ത സംവിധായകൻ കണ്ണൻ താമരക്കുളം നാല് വ്യത്യസ്ത വേഷങ്ങളിൽ എത്തുന്ന "മൊബീനിയ... Its not a disease" എന്ന ഹസ്വചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. ഇന്നത്തെ കാലത്ത് കൊച്ചു കുട്ടികളുടെ... Read More

നിവിൻ ദാമോദരൻ സംവിധാനം ചെയ്ത് പ്രശസ്ത സംവിധായകൻ കണ്ണൻ താമരക്കുളം നാല് വ്യത്യസ്ത വേഷങ്ങളിൽ എത്തുന്ന “മൊബീനിയ… Its not a disease” എന്ന ഹസ്വചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. ഇന്നത്തെ കാലത്ത് കൊച്ചു കുട്ടികളുടെ കൈയ്യിൽ പോലും മൊബൈൽ ഫോണുണ്ട്. എന്തിനും ഏതിനും മൊബൈൽ വേണമെന്ന അവസ്ഥയാണ്. ഇതുമൂലം നമ്മുടെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അമിതമായ മൊബൈൽ ഉപയോഗം കാരണം ഒരാളുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കാം എന്നു നമുക്ക് കാട്ടിത്തരികയാണ് നവാഗത തിരക്കഥാകൃത്തായ ശിവപ്രസാദ് ഒറ്റപ്പാലം.

 

 

നിർമാതാവും നടനുമായ മുഹമ്മദ് ഫൈസൽ, തിരക്കഥാകൃത്ത് എസ്.കെ വില്വൻ, അനീഷ് കട്ടപ്പന, അഭയ്, പി.എസ് മധു ആനന്ദ്, സുരേഷ് ബാബു, പ്രണവ് ആദിത്യ, രാമകൃഷ്ണൻ തിരുവില്വാമല, ജാസ്മിൻ ഹണി, കാവ്യ ഗണേഷ്, ആർദ്ര ദാസ്, മാസ്റ്റർ അമ്പാടി, മാസ്റ്റർ അദ്വെെത് എന്നിവരാണ് മറ്റ് പ്രധാന വേഷത്തിൽ എത്തുന്നത്.

 

 

കൊല്ലൂർ മൂകാബിക, ഒറ്റപ്പാലം, തിരുവില്വാമല, കുത്താമ്പുള്ളി, പാമ്പാടി എന്നീവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്‍റെ ഛായാഗ്രഹണം സജി ആലംങ്കോട്- രഞ്ജിത്ത് ചിനക്കത്തൂർ-സുധി അകലൂർ എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. സംഗീതം സാനന്ദ് ജോർജ്. പി.ആർ.ഒ -സുനിത സുനിൽ.

Show Less

No comments Yet

SLIDESHOW

LATEST VIDEO