ഇന്ത്യന്‍ 2 തന്‍റെ അവസാനത്തെ ചിത്രമെന്ന് കമല്‍ഹാസന്‍

ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 തന്‍റെ അവസാനത്തെ ചിത്രമെന്ന് ഉലകനായകന്‍ കമല്‍ഹാസന്‍. രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി കൂടുതല്‍ സമയം കണ്ടെത്തുന്നതിനാണ് അഭിനയജീവിതത്തില്‍ നിന്നുള്ള ഈ വിടവാങ്ങല്‍ കൊച്ചി കിഴക്കമ്പലം പഞ്ചായത്തില്‍ 'ട്വന്‍റി20'യുടെ നേതൃത്വത്തില്‍ പാവപ്പെട്ടവര്‍ക്കായുള്ള... Read More

ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 തന്‍റെ അവസാനത്തെ ചിത്രമെന്ന് ഉലകനായകന്‍ കമല്‍ഹാസന്‍. രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി കൂടുതല്‍ സമയം കണ്ടെത്തുന്നതിനാണ് അഭിനയജീവിതത്തില്‍ നിന്നുള്ള ഈ വിടവാങ്ങല്‍ കൊച്ചി കിഴക്കമ്പലം പഞ്ചായത്തില്‍ ‘ട്വന്‍റി20’യുടെ നേതൃത്വത്തില്‍ പാവപ്പെട്ടവര്‍ക്കായുള്ള ഭവനപദ്ധതിയുടെ താക്കോല്‍ദാനം നിര്‍വ്വഹിക്കാന്‍ എത്തിയപ്പോഴായിരുന്നു കമല്‍ഹാസന്‍ ഇക്കാര്യം അറിയിച്ചത്. മുഴുവന്‍ സമയ രാഷ്ട്രിയ പ്രവര്‍ത്തകനാകുന്നതിന്‍റെ ഭാഗമായാണ് സിനിമ അഭിനയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് കമലിന്‍റെ പ്രഖ്യാപനം. ആറാം വയസ്സില്‍ ബാലതാരമായി അഭിനയരംഗത്തെത്തിയ കമല്‍ഹാസന്‍, നീണ്ട 58 വര്‍ഷത്തെ സിനിമാജീവിതത്തിന് ഇതോടെ വിരാമമിടുകയാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO