കമലാ സുരയ്യ ചെറുകഥ അവാര്‍ഡ് ഡോ. അജിതാ മേനോന്

കേരള കലാകേന്ദ്രം കമലാ സുരയ്യ കള്‍ച്ചറല്‍ സെന്‍ററിന്‍റെ ഏഴാമത് ചെറുകഥാ പുരസ്കാരം ഡോ. അജിതാ മേനോന്‍ രചിച്ച ഹാവ്ലോക്കിലെ ഹണിമൂണ്‍ എന്ന കഥയ്ക്ക് ലഭിച്ചു. കഴിഞ്ഞ മൂന്നുവര്‍ഷക്കാലയളവില്‍ പ്രസിദ്ധീകൃതമായ കൃതികളാണ് അവാര്‍ഡിനായി പരിഗണിച്ചത്. 10000... Read More

കേരള കലാകേന്ദ്രം കമലാ സുരയ്യ കള്‍ച്ചറല്‍ സെന്‍ററിന്‍റെ ഏഴാമത് ചെറുകഥാ പുരസ്കാരം ഡോ. അജിതാ മേനോന്‍ രചിച്ച ഹാവ്ലോക്കിലെ ഹണിമൂണ്‍ എന്ന കഥയ്ക്ക് ലഭിച്ചു.
കഴിഞ്ഞ മൂന്നുവര്‍ഷക്കാലയളവില്‍ പ്രസിദ്ധീകൃതമായ കൃതികളാണ് അവാര്‍ഡിനായി പരിഗണിച്ചത്.
10000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

പ്രത്യേക ജൂറി അവാര്‍ഡിന് രേഖ ആനന്ദ്, സൂസന്‍ ജോഷി, ലിജിഷ. ഏ.റ്റി., ശകുന്തള ഗോപിനാഥ്, വി,.വി. ധന്യ എന്നിവരും അര്‍ഹരായി.
ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, എസ്. മഹാദേവന്‍ തമ്പി, കെ. ആനന്ദകുമാര്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍
പുരസ്കാരം നവംബര്‍ 11 ന് തിരുവനന്തപുരത്തുവെച്ച് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും

Show Less

No comments Yet

SLIDESHOW

LATEST VIDEO