ജീത്തു-കാളിദാസ് ചിത്രം പൂര്‍ത്തിയായി

ക്യാമറയ്ക്കുമുന്നില്‍ അഞ്ചു ചെറുപ്പക്കാര്‍ മലയാളത്തിലെ അപ് കമിംഗ് ആര്‍ട്ടിസ്റ്റുകളാണ് ഈ അഞ്ചുപേരും. അതില്‍ പ്രധാനി കാളിദാസ് ജയറാമാണ്. ഗണപതി, വിഷ്ണുഗോവിന്ദ്, ഷെബിന്‍ ബെന്‍സണ്‍, ശരത്സഭ എന്നിവരാണ് മറ്റുള്ളവര്‍.   ഇവര്‍ ഇപ്പോള്‍ ജീത്തുജോസഫിന്‍റെ പുതിയ... Read More

ക്യാമറയ്ക്കുമുന്നില്‍ അഞ്ചു ചെറുപ്പക്കാര്‍ മലയാളത്തിലെ അപ് കമിംഗ് ആര്‍ട്ടിസ്റ്റുകളാണ് ഈ അഞ്ചുപേരും. അതില്‍ പ്രധാനി കാളിദാസ് ജയറാമാണ്. ഗണപതി, വിഷ്ണുഗോവിന്ദ്, ഷെബിന്‍ ബെന്‍സണ്‍, ശരത്സഭ എന്നിവരാണ് മറ്റുള്ളവര്‍.

 

ഇവര്‍ ഇപ്പോള്‍ ജീത്തുജോസഫിന്‍റെ പുതിയ ചിത്രത്തിലാണ് ഒന്നിച്ചഭിനയിക്കുന്നത്. കാളിദാസ് ജയറാമാണ് പ്രധാന നായകനായ അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൊച്ചിയോട് ചേര്‍ന്നുകിടക്കുന്ന ആലപ്പുഴ ജില്ലയുടെ വടക്കേയറ്റത്തുള്ള പൂച്ചാക്കല്‍, തൈക്കാട്ടുശ്ശേരി, അരൂര്‍ ഭാഗങ്ങളാണ് ഈ ചിത്രത്തിന്‍റെ ലൊക്കേഷനുകള്‍. പാടവും തുരുത്തും കായലും തെങ്ങിന്‍തോപ്പുകളുമൊക്കെ നിറഞ്ഞ ഭൂപ്രദേശമാണിവിടം. അത്തരമൊരു പ്രദേശമാണ് കഥാപശ്ചാത്തലവും…

 

ചെറുപ്പംമുതലെ ഒന്നിച്ചുവളര്‍ന്നു. അപ്പു, ആസിഫ്, പത്രോ, ആന്‍റപ്പന്‍, മണിയന്‍ എന്നിവര്‍. ചെറുപ്പത്തില്‍തന്നെ ക്രിമിനലുകള്‍ എന്ന് പേരുനേടിയവര്‍.

 

സമൂഹത്തിന്‍റെ കാഴ്ചപ്പാടില്‍ ഇവര്‍ കുറ്റക്കാരാണ്. ആ കണ്ണിലൂടെയാണ് സമൂഹം ഇവരെ വീക്ഷിച്ചത്. പലരംഗങ്ങളിലും ഇവര്‍ ഒറ്റപ്പെട്ടുപോയി. അവഗണിക്കപ്പെട്ടു. അതോടെ അത്തരത്തിലൊരു ജീവിതത്തിലേക്ക് അവര്‍ തിരിഞ്ഞു. പക്ഷേ അവിടെയും അവര്‍ക്കു പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ഈ പ്രതികൂല സാഹചര്യങ്ങളില്‍നിന്നും ജീവിതം തിരിച്ചുപിടിക്കുവാനുള്ള ഇവരുടെ ശ്രമങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഇത് ഒരു ത്രില്ലര്‍ സിനിമയല്ല. മറിച്ച് ഹ്യൂമറില്‍കൂടി കഥ പറയുന്നു.

 

ഇവരുടെ ജീവിതത്തിലേക്ക് പൂര്‍ണ്ണിമ എന്ന പെണ്‍കുട്ടി കടന്നുവരുന്നു.

 

 

ഇവിടെ ആസിഫ്, പത്രോ, ആന്‍റപ്പന്‍, മണിയന്‍ എന്നിവരെ യഥാക്രമം ഗണപതി, ഷെബിന്‍, ബെന്‍സണ്‍, വിഷ്ണുഗോവിന്ദ്, ശരത്സഭ എന്നിവരവതരിപ്പിക്കുന്നു. പൂര്‍ണ്ണിമയായി അപര്‍ണ്ണാബാലമുരളി അഭിനയിക്കുന്നു.

 

സായ്കുമാര്‍, വിജയരാഘവന്‍, ഷാഹിന്‍സിദ്ദിഖ്, ജോയ്മാത്യു, വിജയ്ബാബു, മേഘനാഥന്‍, വി.കെ. ബൈജു, മഞ്ജുസതീഷ്, എസ്.ആര്‍. അനില്‍ എന്നിവരും പ്രധാനതാരങ്ങളാണ്.

 

സന്തോഷ്വര്‍മ്മയുടെ വരികള്‍ക്ക് അനില്‍ജോണ്‍സണ്‍ ഈണം പകര്‍ന്നിരിക്കുന്നു. സതീഷ്കുറുപ്പാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് അയൂബ്ഖാന്‍. കലാസംവിധാനം സാബുറാം, മേക്കപ്പ് ജിനേഷ്പൊയ്യ, കോസ്റ്റ്യൂംഡിസൈന്‍ ലിന്‍ഡാ ജീത്തു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമാമോഹന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് പ്രണവ് കൊടുങ്ങല്ലൂര്‍, സജി കുണ്ടറ.

 

ശ്രീഗോകുലം മൂവീസ് ഇന്‍ അസോസിയേഷന്‍ വിത്ത് വിന്‍റേജ് ഫിലിംസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനും ജീത്തുജോസഫും ചേര്‍ന്ന് ഈ ചിത്രം നിര്‍മ്മിക്കുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO