ജീത്തു-കാളിദാസ് ചിത്രം ആരംഭിച്ചു

ജീത്തു ജോസഫിന്‍റെ പുതിയ ചിത്രം സെപ്തംബര്‍ ഒമ്പതു ഞായറാഴ്ച കൊച്ചിയില്‍ തുടക്കമിട്ടു. കാളിദാസ് ജയറാമാണ് നായകന്‍.   ശ്രീഗോകുലം മൂവീസ് ഇന്‍ അസോസിയേഷന്‍ വിത്ത് വിന്‍റേജ് ഫിലിംസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനും ജീത്തുജോസഫും ചേര്‍ന്നാണ്... Read More

ജീത്തു ജോസഫിന്‍റെ പുതിയ ചിത്രം സെപ്തംബര്‍ ഒമ്പതു ഞായറാഴ്ച കൊച്ചിയില്‍ തുടക്കമിട്ടു. കാളിദാസ് ജയറാമാണ് നായകന്‍.

 

ശ്രീഗോകുലം മൂവീസ് ഇന്‍ അസോസിയേഷന്‍ വിത്ത് വിന്‍റേജ് ഫിലിംസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനും ജീത്തുജോസഫും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ലളിതമായ ചടങ്ങില്‍ ജീത്തുജോസഫിന്‍റെ മാതാവ് ശ്രീമതി ലീലാമ്മ ജോസഫ് ആദ്യ ഭദ്രദീപം തെളിയിച്ചു. ശ്രീഗോകുലം ഗോപാലന്‍, ജയറാം, ആന്‍റണിപെരുമ്പാവൂര്‍, ഡോ. ബിജുരമേശ്, കാളിദാസ് ജയറാം, ജീത്തുജോസഫ്-ലിന്‍ഡ ജീത്തുജോസഫ് എന്നിവര്‍ ചേര്‍ന്ന് ഈ ചടങ്ങ് പൂര്‍ത്തീകരിച്ചു. ഗോകുലം ഗോപാലന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. കെറ്റിനാ ആന്‍ ജീത്തു ഫസ്റ്റ് ക്ലാപ്പ് നല്‍കി.

 

തുടര്‍ന്നുനടന്ന ചിത്രീകരണത്തില്‍ കാളിദാസ് ജയറാം, വിജയ്ബാബു, വി.കെ. ബൈജു എന്നിവരഭിനയിച്ചു. ഗണപതി, വിഷ്ണു, ഭഗത് മാനുവല്‍, ഷെബിന്‍ ബെന്‍സല്‍, ശരത് സഭ എന്നിവരും പ്രധാനതാരങ്ങളാണ്. അപര്‍ണ്ണാബാലമുരളിയാണ് നായിക.

 

സംഗീതം അനില്‍ജോണ്‍സ്, കലാസംവിധാനം സാബുറാം, മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈന്‍ ലിന്‍ഡ ജീത്തു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് പ്രണവ് കൊടുങ്ങല്ലൂര്‍, സജി കുണ്ടറ. പൂച്ചാക്കല്‍, തൈക്കാട്ടുശ്ശേരി, അരൂര്‍ ഭാഗങ്ങളിലായി ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയാകും.

വാഴൂര്‍ ജോസ്

Show Less

No comments Yet

SLIDESHOW

LATEST VIDEO