കാജോളും അമലാപോളും നായികമാരാകുന്ന ശശിലളിത

നടിയും തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഇതിനകം നാലഞ്ച് ചിത്രങ്ങളുടെ ചിത്രീകരണം നടന്നുവരുന്നു. എ.എല്‍. വിജയ്, പ്രിയദര്‍ശിനി, ഗൗതം മേനോന്‍ എന്നിവര്‍ ജയലളിതാച്ചിത്രങ്ങളുടെ സംവിധായത്തിരക്കിലുമാണ്. ഇതുകൂടാതെ കെ. ജഗദീശ്വരറെഡ്ഡി സംവിധാനം ചെയ്യുന്ന ജയലളിതാച്ചിത്രമാണ്... Read More

നടിയും തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഇതിനകം നാലഞ്ച് ചിത്രങ്ങളുടെ ചിത്രീകരണം നടന്നുവരുന്നു. എ.എല്‍. വിജയ്, പ്രിയദര്‍ശിനി, ഗൗതം മേനോന്‍ എന്നിവര്‍ ജയലളിതാച്ചിത്രങ്ങളുടെ സംവിധായത്തിരക്കിലുമാണ്. ഇതുകൂടാതെ കെ. ജഗദീശ്വരറെഡ്ഡി സംവിധാനം ചെയ്യുന്ന ജയലളിതാച്ചിത്രമാണ് ശശിലളിത. ശശികലയും ജയലളിതയും തമ്മിലുള്ള ബന്ധത്തിന്‍റെ ഇഴയടുപ്പം വ്യാഖ്യാനിക്കുന്ന ചിത്രം കൂടിയാകും ഇത്. ഇതില്‍ ജയലളിതയും ശശികലയുമായി അഭിനയിക്കുന്നതിനാണ് ജഗദീശ്വരറെഡ്ഡി കാജോളിനെയും അമലാപോളിനെയും സമീപിച്ചിരിക്കുന്നത്. അവരുടെ പക്ഷത്തുനിന്നും സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെങ്കിലും റെഡ്ഡിക്ക് ഒരു ആത്മവിശ്വാസമുണ്ട്. മുമ്പ് പത്മാലയാസ്റ്റുഡിയോ ചിത്രങ്ങള്‍ക്കുവേണ്ടി കാജോളിന്‍റെ അമ്മായിയച്ഛന്‍ വീരുദേവഗണുമായി പ്രവര്‍ത്തിച്ച പരിചയമാണ്. ആത്മവിശ്വാസത്തിനുകാരണം. ആ പരിചയം സാര്‍ത്ഥകമാകുമെങ്കില്‍ കാജോളായിരിക്കും ജയലളിതയാവുക. അമല ശശികലയും.

Show Less

No comments Yet

SLIDESHOW

LATEST VIDEO