‘കൈതി’ 100 കോടി ക്ലബില്‍

കാര്‍ത്തി നായകനായെത്തിയ കൈതി 100 കോടി ക്ലബില്‍ ഇടംനേടി. റിലീസ് ചെയ്ത് 18-ാം ദിനം കൊണ്ടാണ് ചിത്രം 100 കോടി നേട്ടത്തിലെത്തിയത്. ഇതോടെ കാര്‍ത്തിയുടെ ആദ്യ 100 കോടി ചിത്രമായി കൈദി. ദീപാവലി റിലീസായി... Read More

കാര്‍ത്തി നായകനായെത്തിയ കൈതി 100 കോടി ക്ലബില്‍ ഇടംനേടി. റിലീസ് ചെയ്ത് 18-ാം ദിനം കൊണ്ടാണ് ചിത്രം 100 കോടി നേട്ടത്തിലെത്തിയത്. ഇതോടെ കാര്‍ത്തിയുടെ ആദ്യ 100 കോടി ചിത്രമായി കൈദി. ദീപാവലി റിലീസായി വിജയ് നായകനായ ‘ബിഗിലി’നൊപ്പമാണ് ‘കൈതി’യും തീയേറ്ററുകളിലെത്തിയത്. മാനഗരം എന്ന ചിത്രത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ത്രില്ലര്‍ ആണ് കൈതി. നായികയില്ല, ഗാനങ്ങളില്ല, പ്രണയരംഗങ്ങളില്ല എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ലോകേഷിന്റെ അടുത്ത ചിത്രത്തില്‍ വിജയ് ആണ് നായകന്‍. ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ആക്ഷന്‍ ചിത്രമാവും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. എക്‌സ്ബി ഫിലിം ക്രിയേറ്റേഴ്‌സിന്റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോ നിര്‍മ്മിക്കുന്ന ചിത്രം 2020 ഏപ്രില്‍ ഒന്‍പതിന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO