ശ്രുതിഹാസന്‍ ആലപിച്ച ചിയാൻ വിക്രം ചിത്രം ‘കദരം കൊണ്ടാന്‍’ന്റെ ആദ്യ ഗാനം

ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിയാന്‍ വിക്രം ചിത്രം 'കദരം കൊണ്ടാന്‍'ന്റെ ആദ്യ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു. ശ്രുതി ഹാസനും ഷബീറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലിറിക്കല്‍ വിഡിയോയില്‍ ചിത്രത്തിന്റെ മേക്കിംഗ് ദൃശ്യങ്ങളും ഗാനത്തിന്റെ... Read More

ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിയാന്‍ വിക്രം ചിത്രം ‘കദരം കൊണ്ടാന്‍’ന്റെ ആദ്യ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു. ശ്രുതി ഹാസനും ഷബീറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലിറിക്കല്‍ വിഡിയോയില്‍ ചിത്രത്തിന്റെ മേക്കിംഗ് ദൃശ്യങ്ങളും ഗാനത്തിന്റെ റെക്കോര്‍ഡിംഗ് കാഴ്ചകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗിബ്രാന്‍ സംഗീതവും പ്രിയനും ഷബീറും ചേര്‍ന്ന് ഗാനരചനയും നിര്‍വഹിച്ചിരിക്കുന്നു.

 

 

ഞെട്ടിക്കുന്ന മേക്‌ഓവറുമായാണ് വിക്രം ചിത്രത്തിൽ എത്തിയിരിക്കുന്നത്. കമലിന്‍റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഫിലിം ഇന്‍റര്‍നാഷണലാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിക്രത്തിന്റെ 56-ാം ചിത്രമാണ് കദരം കൊണ്ടേന്‍.   രാജേഷ് സെല്‍വ കഥയൊരുക്കി സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ വിക്രമിനെ കൂടാതെ അക്ഷര ഹാസനും അബി ഹസനും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രം ഈദ് റിലീസായെത്തുമെന്നാണ് സൂചന.

Show Less

No comments Yet

SLIDESHOW

LATEST VIDEO