‘കബീർ സിങി’ലെ ഗാനം പുറത്തിറങ്ങി

വിജയ് ദേവരക്കൊണ്ട തകര്‍പ്പൻ അഭിനയം കാഴ്ച വെച്ച ചിത്രമാണ് ‘അർജുൻ റെഡ്ഡി’. അര്‍ജുന്‍ റെഡ്ഡി സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വങ്ക തന്നെയാണ് കബീർ സിങും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ  ഞെട്ടിക്കുന്ന പ്രകടനവുമായി ഷാഹിദ് കപൂറും... Read More

വിജയ് ദേവരക്കൊണ്ട തകര്‍പ്പൻ അഭിനയം കാഴ്ച വെച്ച ചിത്രമാണ് ‘അർജുൻ റെഡ്ഡി’. അര്‍ജുന്‍ റെഡ്ഡി സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വങ്ക തന്നെയാണ് കബീർ സിങും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ  ഞെട്ടിക്കുന്ന പ്രകടനവുമായി ഷാഹിദ് കപൂറും കിയാര അഡ്വാനിയും നിറഞ്ഞുനിൽക്കുന്നുവെന്ന് ട്രെയിലര്‍ സമര്‍ത്ഥിക്കുന്നുണ്ട്. ഇപ്പോള്‍ ചിത്രത്തിലെ പുത്തൻ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്.  ഷാഹിദ് കപൂറാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കിയാര അദ്വാനിയാണ് ചിത്രത്തിലെ നായിക. ചിത്രം നിര്‍മ്മിക്കുന്നത് ടി-സീരിസാണ്. 2019 ജൂൺ 21നാണ് ചിത്രം റിലീസ് ചെയ്യുക. 

Show Less

No comments Yet

SLIDESHOW

LATEST VIDEO